Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
ഞാൻ ചേച്ചിയെ ഒഴിവാക്കാൻ നോക്കി..
"നിനക്ക് കിടക്കല്ലോ? ആരാണ്ടു നിന്റെ മോളിൽ കേറി കിടക്കാൻ വന്നോ? ഹല്ലാ, ഇനി അതിനും ആരേലും കണ്ടു പിടിച്ചു കാണും അല്ലെ? എട്ടു വയസ്സുള്ളപ്പോൾ ചേച്ചിയ്ക്ക് മൂത്രം പോവുന്നത് പിന്നിൽ കൂടെ ആണോന്നു അമ്മയോട് സംശയം ചോദിച്ച വിത്തല്ലേ? ആർക്കറിയാം ഒളിഞ്ഞു നോക്കിയിട്ടുണ്ടോന്നു !"
"എന്റെ പൊന്നു ചേച്ചി ഇതും കൂടെ ചേർത്ത് ഒരു അറുപതിനായിരം പ്രാവശ്യം എങ്കിലും പറഞ്ഞിട്ടില്ലേ ഇത് . ഒന്ന് നിർത്തിക്കൂടെ?"
"ഹ്മ്മ് ശെരി ശെരി, പോയി കിടക്കു, ഞാൻ നിന്റെ തുണി ഇങ്ങു എടുക്കട്ടെ, ഇപ്പോ കഴുകിയിട്ടാൽ രാവിലത്തേയ്ക് ഉണങ്ങി കിട്ടും" എന്നും പറഞ്ഞു ചേച്ചി മുറിയിലേക്ക് കയറി.
ചേച്ചി കാപ്പി പാത്രം സ്റ്റൂളിൽ വെച്ചിട്ടു എന്റെ തറയിൽ കിടന്ന ഡ്രെസ്സെല്ലാം പെറുക്കാൻ തുടങ്ങി. ഞാൻ പതിയെ കട്ടിലിലേക്ക് ചാഞ്ഞു.
"ഡാ!"
ഞെട്ടിപ്പോയി ചേച്ചിടെ വിളി കേട്ടിട്ട്.
"ഇതെവിടുന്നാടാ നിന്റെ ഷർട്ടിൽ സിന്ദൂരം വന്നത്? ഏതവൾടെ ആട? സത്യം പറഞ്ഞോണം"
ചേച്ചിയുടെ മുഖത്തെ ദേഷ്യം കണ്ടു എനിക്കാകെ പേടി തോന്നുന്ന അവസ്ഥ ആയി.. ചുവന്നു തുടുത്തു ഒരുമാതിരി പരകാളിയെ പോലെ .. ആ കവിളിന്റെ തുമ്പത്തു എങ്ങാനും ഒരു പിന് കൊണ്ടാൽ ചോര പൊടിയും എന്ന പരുവത്തിൽ
"അതെന്റെ നെറ്റിയ്ക്കുന്നു തന്നെ പടർന്നതാരിക്കും ചേച്ചി, ഞാൻ വിയർത്തപ്പോൾ മുഖം തുടച്ചപ്പോൾ എങ്ങാനും"
"ഹോ നീ സത്യം പറയില്ല അല്ലെ... അതെങ്ങനെയാ, ആ കാമറാണി നിനക്ക് കൈവിഷം തന്നു മയക്കി കാണുമല്ലോ നേരത്തെ തന്നെ. എന്തൊരു ആത്മാർത്ഥത അവളോട്! പഠിക്കാൻ മിടുക്കനാണല്ലോ കോളേജിൽ പൊക്കോട്ടെന്നു വിചാരിച്ചു അയച്ചപ്പോ...
💬 Comments
View all comments