0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 5.7K

മൂപ്പനെ ഒന്ന് പറഞ്ഞു ഇളക്കിയിട്ട് കോവിലകത്തെ തൊടിയിൽ വന്നു കൂക്കി വിളിക്കാം. തമ്പ്രാൻ ആരുടേയും കണ്ണിൽ പെടാതെ ഇറങ്ങി വാ. മൂപ്പന്റെ അടുത്ത് പോയിട്ട് നേരം വെളുക്കും മുൻപേ തിരിച്ചു കയറിയാൽ ആരും അറിയില്ലല്ലോ”

കേട്ടപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി എങ്കിലും ഒരു ഉത്സാഹം ഒക്കെ തോന്നി. രാത്രി പുറത്ത് ഇറങ്ങി നടക്കുക എന്നൊക്കെ പറയുന്നത് നിഷിദ്ധമായ ഒരു സംഗതി ആയത് കൊണ്ടു എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ തീർച്ചയായും ചെയ്തു തന്നെ ആകണം എന്ന് മനസ്സിൽ എന്നോ കുറിച്ചിട്ട ഒരു ആഗ്രഹമാണ്. ഒന്നും മിണ്ടാതെ, ഒന്ന് പുഞ്ചിരിച്ചു കൊണ്ടു തലയാട്ടിയ ശേഷം ഞാൻ മുന്നോട്ട് നടന്നു.

തെങ്ങിൻ തടി പാലവും പാടവും എല്ലാം കടന്ന് ഞങ്ങൾ തലയോട്ടിക്കാവിന്റെ മുൻപിലെത്തി. അവിടുന്ന് വഴി രണ്ടായി പിരിയുകയാണ്. വലത്തേക്ക് ഉള്ള വഴിക്ക് അവൻ ഓടിയപ്പോൾ എല്ലാരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ കൂക്കി വിളിക്കാവുള്ളൂ എന്ന് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു ഓർമപ്പെടുത്തിയിട്ട് ഞാൻ തലയോട്ടിക്കാവിലേക്ക് ഒന്ന് നോക്കി.

ഇഞ്ചയും വള്ളിപ്പടർപ്പുകളും ഒന്ന് രണ്ടു കൂറ്റൻ മരങ്ങളുമായി ഇരുൾ മൂടിയ മട്ടിൽ അത് പ്രൗടിയോടെ തലയുയർത്തി നില്കുന്നു. അകത്തേക്ക് ചുമ്മാ ഒന്ന് കേറിയാലോ? വിലക്കപ്പെട്ടത് ആയത് കൊണ്ട് ചെയ്യാൻ ഒരു ത്വര. സമയമില്ല പക്ഷേ. നോക്കട്ടെ, ഗൂഢാലോചന പ്രകാരം ഇന്ന് രാത്രി പുറത്തിറങ്ങാൻ പറ്റിയാൽ തലയോട്ടിക്കാവിലും ഒരു സന്ദർശനം നടത്തണം. എന്ത് സംഭവിക്കും എന്ന് ഒന്ന് അറിയണമല്ലോ!

ഒരു കൂറ്റൻ പയ്യാനി പാമ്പ് അതിനുള്ളിൽ വാസമുണ്ടെന്ന് ആണു നാട്ടിലെ കഥ. പയ്യാനി കടിച്ചാൽ ആ മുറിവ് ഉണങ്ങില്ല.

💬 Comments

View all comments