Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
എന്തോ കർമത്തിന് ഭാഗഭാക്കാവാനെന്ന മട്ടിൽ ഉഗ്രരൂപിയായ യക്ഷിയെ പോലെ വീണ്ടും കണ്മുന്നിൽ. എന്നെ അടിമുടി വിറച്ചു കയറി. കാലുകൾ വേച്ചു പോകും പോലെ.
ശരിക്കും ആരാണ് താര? വൈകുന്നേരം മുതൽ ശേഖരൻ പറഞ്ഞ വാക്കുകളും അതു കഴിഞ്ഞു കണ്ട കാഴ്ചകളും മനസ്സിൽ തോന്നിയ തോന്നലുകളും ഇപ്പോൾ ഈ നിമിഷം കണ്ട കാഴ്ചകളും എല്ലാം കൂടെ തലയ്ക്കുള്ളിൽ കെട്ടുപിണഞ്ഞു തലകറക്കം സൃഷ്ടിക്കും പോലെ. ഇതൊക്കെ ശെരിക്കും സംഭവിക്കുന്നത് തന്നെയാണോ അതോ വെറും സ്വപ്നമാണോ?
💬 Comments
View all comments