Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]
“നീ കുട്ട്യോളെ ഇറച്ചി വൃത്തിയാക്കാൻ സഹായിക്”
ഞാൻ നോക്കുമ്പോൾ തുള്ളൽകാരികൾ അറുത്തിട്ട ആ ആടിന്റെ തൊലി ഉരിച്ചു ഇറച്ചി കഷണങ്ങൾ ആക്കുന്നു. ശേഖരൻ അവരുടെ അടുത്ത് പോയി ഇറച്ചി കഷണങ്ങൾ അടുത്തുകൂട്ടി അവിടെ പാത്രത്തിൽ ഇരുന്ന പൊടികൾ ഒക്കെ പുരട്ടി വാഴയിലയിൽ വെയ്ക്കാൻ തുടങ്ങി.
ഇതെല്ലാം സാകൂതം വീക്ഷിച്ചു ഞാനവിടെ കുടിയുടെ മുന്പിലെ കല്ലിൽ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ കുടിലിന്റെ പിന്നിൽ നിന്നും ഒരു ഒറ്റതോർത്തു ഉടുത്തു കൊണ്ട് മൂപ്പൻ വന്നു. കുടിയുടെ ഇറയത്തേക്ക് കയറി ഇരുന്നു. അവിടെയിരുന്ന സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു അതിൽ നിന്നും ചാരായം മോന്തിക്കുടിച്ചു.
ഞാൻ അവിടേക്ക് കയറി അദ്ദേഹത്തിന്റെ മുൻപിലായി നിലത്തു കിടന്ന പരമ്പിൽ ഇരിപ്പ് ഉറപ്പിച്ചു. മൂപ്പൻ പണ്ടത്തെ പോലെ എന്തോ കഥ പറയാനുള്ള ഒരുക്കമാണെന്ന് എനിക്ക് ഉറപ്പായി. കാത് കൂർപ്പിച്ചു ഞാനിരുന്നു. ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് മൂപ്പൻ തുടങ്ങി..
“കുട്ട്യേ, ഇന്നിവിടെ കണ്ടതും കേട്ടതും ഒന്നും ഒരു പൂജയല്ല.. അങ്ങനെ കരുതവേണ്ട. അവളുടെ കാമപ്പേക്കുത്തിനു ഒരു അരങ്ങു, അത്ര മാത്രം. സാധാരണ ചികിത്സയോ മന്ത്രവാധമോ ഒന്നും പോരാതെ വന്നിട്ടാണ് ഇങ്ങനെ ചില ഉപായങ്ങൾ സ്വീകരിക്കേണ്ടി വന്നത്. ഒന്നും മനസ്സിലാവുന്നില്ല ല്ലേ.. പറഞ്ഞു തരാം.
ശാരധ നേരിൽ ഒരു നമ്പൂതിരിപെൺകുട്ടി ആയിട്ടല്ല ജനിച്ചത്. ഓളെ ദത്തെടുത്തതാണ്. ആ വിവരം അറിയുവോളം വരേയ്കും ഓൾ സാധാരണ ഏതൊരു പെണ്ണിനേയും പോലെ തന്നെ ആയിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട നിമിഷം മുതൽക്കേ ദുർവിധി ഓൾടെ കഴുത്തിൽ പിടിമുറുക്കിയതാണ്. അതേ ദുർവിധി ഓളെ പിന്തുടർന്നതിന്റെ ഫലമായിട്ട് ആ ഷണ്ടൻ
💬 Comments
View all comments