0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 411

ആർപ്പ് വിളികൾ തുടങ്ങി. കുരുത്തോലകൾ വലിച്ചു പൊട്ടിച്ചു മുകളിലേക്കു എറിഞ്ഞു മത്സരത്തിന്റെ അന്തരീക്ഷം കൊഴുപ്പിച്ചു. നമ്പിയുടെ മുന്നിൽ അടിയറവു പറയുവാൻ വയ്യ - എങ്കിലും മുന്നോട്ട് വെച്ച വെല്ലുവിളി സ്വീകരിക്കാതിരിക്കുവാനും വയ്യ - രണ്ടും കല്പിച്ചു അദ്ദേഹം സമ്മതം മൂളി.

ശ്രീ പരമേശ്വരനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഞാൻ വീട്ടിലേക്ക് മടങ്ങുന്നില്ല. ആയതിനാൽ അഹം അപമൃത്യു ഭവതെ യദി അഹം ഗൃഹ ഗഛാമി എന്നുള്ളത് അഭികാമ്യം എന്ന് യമധർമ്മ മഹാരാജാവിനെ സാക്ഷി നിർത്തി ഞാൻ പ്രസ്ഥാവിക്കുന്നു” എന്ന് നമ്പി പറഞ്ഞു.

കടന്നൽ കുത്തിയത് പോലെ അയ്യരുടെ മുഖം വീർത്തു. തന്റെ അതിബുദ്ധിയെ പോലും കടത്തി വെട്ടിയ നമ്പിയുടെ സാമർത്യത്തിൽ അല്പം അസൂയയും വീട്ടിലേക്ക് തിരിച്ചു പോയില്ലെങ്കിലും ജയിച്ചേ അടങ്ങു എന്നുള്ള നമ്പിയുടെ വാശിയിൽ അല്പം അത്ഭുതവും അദ്ദേഹത്തിന് തോന്നി. കൂടുതൽ ഒന്നും പറയാതെ അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു പോയി. ഇരുന്നൂറ്‌ വർഷത്തെ പൂരുരുട്ടാതി വേലയിലെ തർക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി പുറം നാട്ടുകാരൻ ഒരാൾ വിജയശ്രീലാളിതനായ വാർത്ത കാട്ടുതീ പോലെ പടർന്നു. നെടുംകോവിൽപേരൂർ ഇനി പഴങ്കഥ ആണെന്നും അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ ഇനി നാട് ഭരിക്കും എന്നു വരെ കിംവദന്തികൾ കളത്തറകളിലും അത്താണി കവലകളിലും പ്രചരിച്ചു. എല്ലാ വർഷവും അവിട്ടത്തിന് കോവിലകത്തു നിന്നും സമ്മാനവുമായി ദൂതനെ അയക്കാറുള്ള സാമൂതിരി ഇതൊന്നും അറിഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നു സ്വപ്നത്തിൽ വിചാരിച്ചു കൂടിയില്ല. അവിട്ടത്തിന് പുറപ്പെട്ടു രേവതിക്ക് ദൂതൻ നാട്ടിൽ എത്തുമ്പോഴേക്കും സാധാരണ ഗതിയിൽ പുറം നാട്ടുകാർ തോറ്റു മടങ്ങിയിട്ടുണ്ടാവും. രേവതി നാളിൽ വലിയമ്പലത്തിലെ പാട്ടുപുരയിൽ വെച്ച് സമ്മാനം ഏറ്റു വാങ്ങാൻ അക്കുറി നെടുംകോവിൽപേരൂർ കോവിലകത്തെ കാരണവർക്ക് പകരം എത്തിയ അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ കാരണവർ മാർഖണ്ഡയൻ നമ്പിക്ക് നാട്ടുകാർ സാക്ഷിയായി സാമൂതിരിയുടെ ദൂതൻ സമ്മാനം ആയ 999 സ്വർണ നാണയങ്ങൾ മനസ്സില്ലാമനസ്സോടെ കൈമാറി. കിട്ടിയ നാണയങ്ങളിൽ പകുതിയോടൊപ്പം വലിയമ്പലത്തിന്റെ വടക്കുഭാഗത്തായി ഉണ്ടായിരുന്ന കാടുപിടിച്ച ഭൂമി വിലയ്ക്കു തരുമോ എന്നൊരു സന്ദേശവും കൂടി അദ്ദേഹം ദൂതൻ കൈവശം കോഴിക്കോട്ടെയ്ക്ക് തിരികെ അയച്ചു. മത്സരത്തിൽ ജയിച്ചയാൾക്ക് ഭൂമി തരില്ല എന്ന് പറഞ്ഞാൽ അത് തന്റെ നിലയ്ക്കും വിലയ്കും കോട്ടമുണ്ടാക്കുമെന്നും നെടുംകോവിൽപേരൂരിനോട് രഹസ്യമായി തനിക്കുള്ള സ്നേഹവാത്സല്യങ്ങൾ പുറം ലോകം മനസ്സിലാക്കുമെന്നും ശങ്കിച്ച സാമൂതിരി അദ്ദേഹത്തിന് ആ ഭൂമി വിറ്റു. വേട്ടുവന്മാരുടെ സഹായത്തോടെ ആ സഥലത്തു ഒരു കുടിൽ കെട്ടിയ ശേഷം ശിഷ്ടകാലം ഇവിടെ കഴിയണമെന്നും എല്ലാവരും

💬 Comments

View all comments