0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 456

ഒപ്പം വലംകൈയിൽ കാളകളുടെ കഴുത്തിൽ കെട്ടാറുള്ളത് പോലെയുള്ള ഒരു ഓടം എടുത്തു കിലുക്കുവാനും തുടങ്ങി.

തുള്ളൽകാരികൾ പെട്ടെന്ന് ഹ്രീം യാ എന്ന് അലറി വിളിച്ചു വൻപിച്ച പരാക്രമത്തോടെ തുള്ളിയാടാൻ തുടങ്ങി. അരയിലെ കുരുത്തോല കൊണ്ടുള്ള ഉടയാടയിൽ നിന്നും നാരുകൾ വലിച്ചു പൊട്ടിച്ചു അന്തരീക്ഷത്തിലേക്ക് കീറിയെറിഞ്ഞു.

തല കുലുക്കിയാട്ടി മുടി കൊണ്ട് നിലം തല്ലി. കളത്തിൽ ഇരുന്ന സ്ത്രീ ഭയച്ഛകിതയായതു പോലെ അവരുടെ മുഖഭാവം മാറി. അവർ പ്രാണവെപ്രാളം കാട്ടി തുടങ്ങി.

മുൻപിൽ കുത്തി നാട്ടിയിരുന്ന തീപ്പന്തം മൂപ്പൻ നിലത്തു നിന്നും വലിച്ചൂരി. എന്നിട്ട് തീക്കുണ്ടതിൽ നിന്നും എഴുനേറ്റു. പൊള്ളൽ പോയിട്ട് ഒരു പോറൽ പോലും ഏറ്റ ഭാവമില്ല. പതിയെ നടന്നു നടന്നു വാഴപ്പോളകൾ കൊണ്ടുള്ള പാത്തിയുടെ ചുറ്റും മൂപ്പൻ പന്തം ഉഴിഞ്ഞു. എന്നിട്ട് അതിന്റെ തലയ്ക്കൽ പന്തം കുത്തി നിറുത്തി.

പാത്തിയുടെ അടിയിൽ നിന്നും ഒരു വലിയ കത്തി എടുത്തു കെട്ടിയിട്ട ആടിന്റെ അടുത്തേക്ക് എറിഞ്ഞിട്ട് മൂപ്പൻ വീണ്ടും തീ കുണ്ടത്തിൽ അനായാസേന വന്നിരുന്നു അടുത്ത ജപം തുടങ്ങി.

ശെങ് കുരു കാളി ഭൂതഗണം

യം ക്രിയ കാളി ഭൂതഗണം

പ്രത്യക്ഷ പ്രത്യക്ഷ

ആചയ ആചയ

എന്ന് ജപിച്ചു തീർന്നതും കടുത്ത ഹുങ്കാര ശബ്ദത്തോടെ തുള്ളൽകാരികൾ കുരവയിടാൻ തുടങ്ങി. അവർ തുള്ളിയാടി ആടിന്റെ അടുക്കൽ എത്തി. ഒരുവൾ ആടിന്റെ തലയിൽ പിടിച്ചു കഴുത്തു വെളിവാകും വിധം പാത്തിയിലേക്ക് കയറ്റി വെച്ചു. ആട് പ്രാണവെപ്രാളത്തോടെ മേഹ് മെഹ്ഹ് എന്ന് കരയാനും കെട്ടിയിട്ട കൈകാലുകൾ വിടുവിക്കാനും വിഫലശ്രമം നടത്തി. രണ്ടാമത്തവൾ മൂപ്പൻ നേരത്തെ അവിടേക്ക് എടുത്തിട്ടിരുന്ന കത്തിയെടുത്തു ആടിന്റെ കഴുത്തു അറത്തു വിട്ടു.

പാത്തിക്കു ഉള്ളിലേക്ക് ആടിന്റെ ചൂട് രക്തം ചീറ്റി തെറിച്ചു. പിടഞ്ഞു പിടഞ്ഞു ആട് അന്ത്യശ്വാസം വലിക്കവേ പാത്തിക്കുള്ളിൽ ആടിന്റെ രക്തം നിറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ടു നിന്ന എന്റെ കാൽവിരൽ മുതൽ ഉച്ചി വരെ തണുപ്പ് അരിച്ചു കയറും പോലെ തോന്നി. മുൻപും ബലികൾ കണ്ടിട്ടുണ്ടെങ്കിലും രാത്രിയിൽ ഇത്തരം ഒരു ഘോരമായ അന്തരീക്ഷത്തിൽ ഒരു ക്രിയ കാണുന്നത് ഇതാദ്യം ആയിരുന്നു.

എന്നിരുന്നാലും ശേഖരന് ഇതൊന്നും കണ്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. ആടിനെ ബലമായി പിടിച്ചിരുന്ന തുള്ളൽകാരി അവിടെ നിന്നും പതിയെ നടന്ന് വന്നു അവിടെയിരുന്ന ഒരു വട്ടയില പൊതിയിൽ നിന്നും കുറെ കുങ്കുമം രണ്ടു കൈയ്യിലുമായി എടുതിട്ട് കളത്തിൽ ഇരുന്ന സ്ത്രീയുടെ മുഖത്താകെ വാരി തേച്ചു രക്തവർണമാക്കി.

എന്നിട്ട് ഒരു

💬 Comments

View all comments