Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
നിന്നും കട്ട ചൂര തെറിച്ചു ....
വിഷ്ണുവും അഭിയും കൂടെ അവരുടെ ഇടയിലേക്ക് ഓടി ,,,,,
വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിനെ പഞ്ച് ചെയ്യാൻ നോക്കി ... വിഷ്ണു അതിൽ നിന്നും ഒഴിനുമാറി അവൻ്റെ പിന്നിൽ വന്നു ... തൻ്റെ രണ്ടു കൈകൊണ്ടും അവൻ്റെ നെഞ്ചിൽ വട്ടം പിടിച്ചു ... അവനെ വലിഞ്ഞു മുറുക്കി ... അവനെ എടുത്തു പൊക്കി തൻ്റെ പിന്നിലേക്ക് തല കൊണ്ടുപോയി താഴെ കുത്തിച്ചു ....ആ അടിയിൽ തന്നെ അവൻ്റെ ബോധം പോയി .....
അഭിയുടെ നേരെ വന്നവൻ അഭിയെ വട്ടത്തിൽ പിടിച്ചു.... അഭി തൻ്റെ കൈമുട്ടുകൊണ്ട് അവൻ്റെ വയറിൽ ശക്തിയിൽ ഇടിച്ചു ....അവൻ്റെ കൈ പതുക്കെ അഴഞ്ഞു തുടങ്ങി .... ആ സന്ദർഭത്തിൽ അഭി തൻ്റെ കൈകൊണ്ട് അവൻ്റെ കൈ വിടിപ്പിച്ചു ...എന്നിട്ട് അവൻ്റെ വലത്തേ കൈ പിടിച്ചു തൻ്റെ തോളിൽ കൂടെ അവനെ മലർത്തി അടിച്ചു ... അവൻ വീണതും അവൻ്റെ കൈയുടെ വിരലിൽകൂടെ കൈകോർത്ത് അവൻ്റെ വ്രിസ്റ്റ് ഒടിച്ചു ....
ഇനി റിച്ചിയടക്കം അഞ്ചുപേരുംകൂടെ ഉണ്ട് .....
പിന്നിൽ പാണ്ടിമേളവും ..... ജനക്കൂട്ടം ആർപ്പുവിളിച്ചതോടെ .....
റീച്ചിയുടെ കൂട്ടാളികൾ അവരുടെ അരയിൽ നിന്നും കത്തി എടുത്തു ....
എന്നാലും ഇത്രയും പേരുടെ ഗതി ഓർത്തു അവർക്കും ഭയം ....
ആമി ഇതെല്ലാം കണ്ടു പേടിച്ചു ..... കടയുടെ ഓരത്തായിട്ട് നിന്നു .....
ആദി ഇതെല്ലം കൂട്ടത്തിൽ നിന്നും കണ്ടുകൊണ്ടിരുന്നു ....
വിഷ്ണു അഭിയുടെ മുഖത്തേക്ക് നോക്കി ....
അഭി തിരിച്ചും ..... രണ്ടുപേരും പരസ്‌പരം പുഞ്ചിരിച്ചു ...
രണ്ടുപേരും കൂടെ അവിടെ നിലയുറപ്പിച്ചു .....
ഓരോരുത്തരായി ... റിച്ചിയുടെ കൂട്ടാളികൾ അഭിയുടെയും വിഷ്ണുവിൻ്റെയും നേരെ പാഞ്ഞു ....
ആദ്യം അഭിയുടെ നേരെ വന്നവൻ്റെ കൈയിൽ അഭി പിടിച്ചു ... എന്നിട്ട് ശക്തിയിൽ തിരിച്ചു ... അവൻ്റെ കൈയിൽ നിന്നും കത്തിതാഴേക്ക് വീണു .... ഇതേ സമയം വേറെ ഒരുത്തനും അഭിയുടെ നേരെ വന്നു ... അഭി അവന്റെ നെഞ്ചിൽ ചവുട്ടി ... അവൻ തെറിച്ചു പുറകിലോട്ട് വീണു ...നിമിഷ നേരംകൊണ്ട്
💬 Comments
View all comments