0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]

Author : SAMI Read All Parts 3.3K

കാർ  ഓടിക്കുമ്പോൾ ഇടയ്ക്കിടെ മുഖത്തേക്ക് വീണ് കിടക്കുന്ന അവളുടെ സ്ട്രൈറ് ചെയ്ത മുടി പുറകിലേക്ക് എടുത്തിട്ടുകൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….

മാളിൽ എത്തി അവൾക്ക് എന്തൊക്കെയോ കോസ്മെറ്റിക് ഐറ്റംസ് വാങ്ങി കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീക്കുട്ടിയുടെ വിളി വന്നത്….

ആരാടാ….. ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ലിയ ചോദിച്ചു….

ശ്രീക്കുട്ടി…. ഫോൺ എടുക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു

അതാരാ….. ?

ഇന്നലെ എന്റെ വീട്ടിൽ കണ്ടില്ലേ ആ കുട്ടി….

അത് ശ്രീദേവി അല്ലേ….

അതെ അതുതന്നെ ശ്രീക്കുട്ടി…… അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു

ഏട്ടാ…. എവിടെയാ ?

എടാ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ മാളിൽ വന്നിരിക്കുകയാ…. കുറച്ചു ലേറ്റ് ആകും

ആണോ….. ഏട്ടനെ  കാണാതായപ്പോ വിളിച്ചതാ……. പെട്ടെന്ന് വരണേ….

ആ, വേഗം വരാമെടാ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു

ഞങ്ങളുടെ സംഭാഷണം ഉറ്റു നോക്കി നിൽക്കുകയാണ് ലിയ….

ശ്രീക്കുട്ടി ആണോ ശ്രീദേവി ആണോ ? ലിയാ ചോദിച്ചു

ശ്രീദേവി….. ശ്രീക്കുട്ടി എന്നാ അവളുടെ നിക്ക് നെയിം

വൗ സ്വീറ്റ്…..

അല്ലാതെ ലിയ കുയ നു ഒന്നും അല്ലാ….. ഞാൻ ആക്കികൊണ്ട് പറഞ്ഞു

പോടാ….. അവൾ എന്റെ തോളിന് ഒരു അടി തന്നുകൊണ്ട് പറഞ്ഞു

കഴിഞ്ഞോ ? ഞാൻ പോകാൻ ഉള്ള തിടുക്കത്തിൽ ചോദിച്ചു

കഴിഞ്ഞു…. വാ ബിൽ ചെയ്തു പോകാം……

നീ നടന്നോ…. ഞാൻ ഒരു സാധനം എടുത്തിട്ട് വരാം…. എന്ന് പറഞ്ഞു ഞാൻ ഒരു കപ്പലണ്ടി മിട്ടായി തപ്പി നടന്നു…..

ലിയ ബിൽ ചെയുന്നതിന് മുൻപേ ഞാൻ രണ്ട് കപ്പലണ്ടി മിട്ടായിയുമായി ഞാൻ

💬 Comments

View all comments