0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : SAMI Read All Parts 4K

ശ്രീക്കുട്ടി തന്നെ പറഞ്ഞു

മോശമായല്ലോ……… ലിയ ശ്രീകുട്ടിയെ നോക്കി ചോദിച്ചു

ഏട്ടൻ എനിക്ക് വാക്ക് തന്നതാ ചേച്ചി…. കല്യാണം കഴിഞ്ഞിട്ടേ ഇതൊക്കെ ഉണ്ടാകൂ എന്ന്….. എന്നിട്ടാ ഇന്ന് ഇതുവരെ ആയത്…….

വൈ ഡു വേസ്റ്റ് യുവർ ഗുഡ് ടൈം……. കിട്ടുന്ന ടൈം എന്ജോയ് ചെയ്യാൻ നോക്കടാ…… ലിയ ശ്രീകുട്ടിയോടായി പറഞ്ഞു

അത് കേട്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……

എന്നാലും അത് മോശമല്ലേ….. ശ്രീക്കുട്ടി പറഞ്ഞു

എന്ത് മോശം…….. നിങ്ങളുടെ ഈ പ്രായവും എനർജിയും നിങ്ങൾക്ക് നാളെ കിട്ടില്ല….. ലിയ പറഞ്ഞു നിർത്തി

ഹ്മ്മ്…. അത് കേട്ട് ശ്രീക്കുട്ടി ഒന്ന് മൂളി

പിന്നെ, ശ്രീകുട്ടിയെ ഇവൻ കല്യാണം കഴിക്കില്ലെന്ന് ഓർത്തിട്ടാണോ……. ശ്രീകുട്ടിയെ പോലെ ഒരു സുന്ദരി പെണ്ണിനെ കല്യാണം കഴിക്കാതെ ഇവന് വേറെ ആരെ കിട്ടാനാണ്…. ഒരു ചിരിയോടെ ലിയ പറഞ്ഞു

അത് കേട്ട് ശ്രീകുട്ടിക്ക് ചുണ്ടിൽ പുഞ്ചിരി വിടർന്നു…..

എന്നാൽ ഞാൻ ഇറങ്ങട്ടെ……… അതും പറഞ്ഞു കൊണ്ട് ലിയ ശ്രീക്കുട്ടിയുടെ നേരേ അടുത്തു…….

അത് എന്തിനാണെന്ന് മനസ്സിലാക്കിയതും ശ്രീക്കുട്ടി കൈകൾ അകത്തി ലിയക്ക് കെട്ടിപ്പിടിക്കാൻ വഴിയൊരുക്കി……

അന്നൊരു ദിവസം കെട്ടിപിടിച്ചതു പോലെ കവിളുകൾ തമ്മിൽ ഉരസി കൊണ്ട് ലിയയുടെ ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ ശ്രീക്കുട്ടിയുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ തഴുകികൊണ്ട് മാറി പോയി…….

ഇത് സാധാരണ ഒരു കെട്ടിപിടുത്തമല്ല…… അന്ന് ശ്രീക്കുട്ടി പറഞ്ഞത് കൊണ്ട് തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു….. ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ ലിയ തിരിഞ്ഞു നടന്നിരുന്നു…..

നാളെ കാണാം…… എന്നെ ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അവൾ പറഞ്ഞു…..

ഓകേ

💬 Comments

View all comments