0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 259
“ഇപ്പോ സമയം 6:30 ആയല്ലേയുള്ളൂ.. എനിക്ക് 9:30-ന് അവിടെ എത്തിയാൽ മതി. അതുകൊണ്ട് ഒരു 9 മണിക്ക് ഇവിടുന്നു പോയാൽ മതി.” “ആയിക്കോട്ടെ…. പിന്നെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം………” “അത് വേണ്ട ഏട്ടാ….. അത് ശെരിയാകില്ല…” ആ മറുപടി എന്നെ ചെറിയ രീതിയിൽ വിഷമിപ്പിക്കാതിരുന്നില്ല. “ഞാൻ ഒരു ഗതികെട്ടവളാ ഏട്ടാ… ഞാൻ ഏട്ടന് ഒരിക്കലും ചേരാത്ത ഒരു പെണ്ണാണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഒരുപാടുപേര് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവരെയൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. അപ്പോഴെല്ലാം എന്റെ മനസ്സിൽ എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി
കഷ്ടപ്പെടുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് നല്ലപോലെ പഠിച്ചു ഒരു ജോലി വാങ്ങണം… എന്നിട്ട് അച്ഛനെ ജോലിക്ക് വിടാതെ വീട്ടിലെ എല്ലാവരേയും നല്ലപോലെ നോക്കണം എന്നായിരുന്നു എന്റെ ഒരേയൊരു ആഗ്രഹം. പക്ഷെ അതിനൊക്കെ മുൻപ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയി.” വിതുമ്പിക്കൊണ്ടാണ് അവൾ ഇതൊക്കെ പറഞ്ഞത്. “എന്നെ ഏട്ടന്റെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഏട്ടനും പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുള്ളു…” “ആ പ്രശ്നങ്ങളൊക്കെ നേരിടാൻ ഞാൻ തയ്യാറാണെങ്കിലോ” വളരെ പെട്ടെന്നായിരുന്നു എന്റെ മറുപടി. “അതേ ശ്രീക്കുട്ടി…. ഞാൻ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല. നീയാണ് എന്റെ മനസ്സിൽ ആദ്യമായി കയറികൂടിയ പെണ്ണ്. ഞാൻ മരിക്കുന്നതുവരെ നീ മാത്രമേ എന്റെ മനസ്സിൽ ഉണ്ടാകൂ...”ഇത്രെയും കേട്ടതും ശ്രീക്കുട്ടി പൊട്ടിക്കരയാൻ തുടങ്ങി. കണ്ണടച്ചു തുറക്കുംമുമ്പ് അവൾ വന്നു എന്നെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി. എന്റെ വാരിയെല്ലു പൊട്ടിപ്പോകുമോ എന്ന് ഞാൻ സംശയിച്ചു. അത്രക്ക് ശക്തിയായിരുന്നു അവൾക്കപ്പോൾ. പക്ഷെ കാണാൻ എന്റെ പകുതിയേയുള്ളൂ അവൾ.“അന്ന് ഞാൻ ഏട്ടനെ ഫ്ലൈറ്റിൽ കയറുന്നതിനുമുമ്പ് തന്നെ ഞാൻ കണ്ടെന്നു പറഞ്ഞില്ലേ. അന്ന് എയർപോർട്ടിൽ വച്ചു ഏട്ടൻ സ്വപ്നം കണ്ടു നിലവിളിച്ചപ്പോൾ. ആ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമായി. നെഞ്ചിനകത്ത് എന്തോ ഒരു പ്രേത്യേക ഫീൽ ആയിരുന്നു അപ്പോൾ. ആ സമയം നെഞ്ചിടിപ്പൊക്കെ നല്ലപോലെ കൂടി എനിക്ക്. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥ”. ഞാനൊന്ന് ചെറുതായി ഞെട്ടി. എന്റെ ഫീമെയിൽ വേർഷൻ ആണോ ഇവൾ. എനിക്കും ഇതുപോലെയൊക്കെ തോന്നിയതാണല്ലോ അപ്പോൾ. അവൾക്കും അതേ അവസ്ഥ. ഒന്നുറപ്പായി ഇവൾ എനിക്ക്

💬 Comments

View all comments