Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് ഓർത്ത് മനസ് അസ്വസ്ഥമായിരുന്നു എങ്കിലും അവളുടെ ആ സാമീപ്യം എനിക്ക് എന്തോ ഒരു ഇഷ്ടം തന്നെ ആയിരുന്നു….
എന്റെ കയ്യിൽ കോർത്ത് പിടിച്ചു ഒരു കാമുകിയെ പോലെ അവൾ എന്റെ കൂടെ ബീച്ചിലൂടെ നടന്നു….
അവിടെയുള്ള ആൺതരികൾ എല്ലാം എന്റെ മീനുവിനെ കഴുകൻ കണ്ണുകളോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു…. അത്രയ്ക്ക് ക്യൂട്ട് ആണ് അവൾ

അതോടെ ഞാൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു….
എന്തോരം വായിൽ നോക്കികൾ ആ….. അവൾ പറഞ്ഞു
അതേ…..
നമ്മൾക്ക് ആ അറ്റത്തേക്ക് പോയാലോ……. അവൾ ബീച്ചിന്റെ തിരക്ക് ഒഴിഞ്ഞ ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞു
വാ….
അവിടേക്ക് എത്തിയതും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു…
എന്തേ ?
ഇരുട്ട് ആയാലുണ്ടല്ലോ ഇവിടെ നിറയെ ലവ്വേഴ്‌സ് ആയിരിക്കും…. ഞങ്ങൾ നിൽക്കുന്നതിനു പുറകിലായുള്ള ചൂള കാട് ചൂണ്ടി അവൾ പറഞ്ഞു
അതിന് ?
അതിന് ഒന്നും ഇല്ലാ…. അവൾ നാണത്തോടെ പറഞ്ഞു
അല്ലാ… ഇത് നിനക്ക് എങ്ങിനെ അറിയാം…..
എന്റെ ഫ്രണ്ട്സ് ഇഷ്ടംപോലെ ഇവിടെ വരാറുണ്ട്….
എന്നിട്ട്…. അതിനുള്ളിൽ സംസാരിച്ച ഇരിക്കും…. അവൾ ചിരിയോടെ പറഞ്ഞു
അവർ എന്നിട്ട് അതൊക്കെ വന്ന് നിന്നോട് പറയുമോ…..
ഹാ….
സംസാരിച്ച് ഇരിക്കുന്നതോ അതിന്റെ കൂടെ ഉള്ള പരുപാടിയോ ?
എല്ലാം…..
നിനക്കു എന്താടി ബോയ്ഫ്രണ്ട് ഒന്നും ഇല്ലാത്തെ ?
അത് കേട്ട് മീനു എന്നെ ഒന്ന് നോക്കി…..
അപ്പോ ഞാൻ പറഞ്ഞത് ചേട്ടന് മനസിലായില്ലേ ?
എന്ത്….. ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
കുന്തം….. അവൾ ദേഷ്യം കാണിച്ചു പറഞ്ഞു
മീനു,.....
എന്താ ?
എന്നോട് ഇങ്ങനെ ഇഷ്ടം തോന്നാൻ എന്താടീ കാരണം ?
ആ…… എനിക്ക് അറിയില്ല…..
എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലേ…..
ചേട്ടൻ ചുള്ളൻ അല്ലേ……
അത് മാത്രമാണോ ?
അറിയില്ല ചേട്ടാ ചേട്ടനോട് തോന്നിയപോലെ എനിക്ക് ആരോടും ഇഷ്ടം തോന്നിയിട്ടില്ല…… കുറെ നാളായി ഈ കാര്യം ചേട്ടനോട് തുറന്ന് പറയണം എന്ന് വിചാരിക്കുന്നു…. പക്ഷേ അന്നൊക്കെ ചേട്ടൻ എന്നോട് ഒന്ന് സംസാരിക്കുക കൂടെ ചെയ്യില്ലലോ……
അവൾ ആ
💬 Comments
View all comments