0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 546

വായിനോക്കുന്നു,ഞാന്‍ എന്‍റെ പെണ്ണിനെയും,വാ ചലിക്കാം".ഞാന്‍ പറഞ്ഞു, ഞങ്ങള്‍ രണ്ടും അവരുടെ ക്ലാസിനു മുന്‍പില്‍ കൂടി അവരെ നോക്കി നടന്നു,അവരെ കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഫസ്റ്റ് ബെഞ്ചില്‍ തന്നെ അവര്‍ രണ്ടും ഇരുപ്പുണ്ടായിരുന്നു,ഞാന്‍ അവളെ നോക്കി കൊണ്ട് തന്നെ രണ്ടു റൌണ്ട് നടന്നു,അവളും എന്നെ ഒളികണ്ണിട്ട് ഒരു മാത്ര നോക്കി,ഞാന്‍ നോക്കിയപ്പോള്‍ എന്‍റെ കൂടെ വന്ന അലക്സ്‌ ക്ലാസ്സ്‌ ഓപെനിംഗ് അവിടെ നിന്ന് കാവ്യയെ വായിനോക്കുന്നു,ഞാന്‍ വിചാരിച്ചു ഈ പുല്ലന്‍ എല്ലാം കുളമാക്കും.

"എന്താ അലക്സ്‌ ഇവിടെ കാര്യം,ഇവിടെയും കുമ്പസരിക്കാന്‍ വന്നതാണോ"?ക്ലാസ്സില്‍ ഉണ്ടായിരുന്ന ശശി സര്‍ അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് ചോദിച്ചു,ഇവനെ കൊണ്ട് വന്നപ്പഴേ വിചാരിച്ചത എല്ലാം കുളമാക്കും എന്ന്,ഞാന്‍ മനസ്സില്‍ പറഞ്ഞു.

"അതെ അച്ചോ,അല്ല സര്‍".അലക്സിന്‍റെ സംസാരം കേട്ട് ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഭയങ്കര ചിരി തുടങ്ങി,സത്യത്തില്‍ എനിക്കും ചിരി വന്നു, അയാള്‍ ക്ലാസ്സില്‍ നിന്നും വെളിയില്‍ ഇറങ്ങി വന്നു,കുറച്ചു മാറി നില്‍ക്കുന്ന എന്നെയും അയാള്‍ കണ്ടു.

"ആഹ നീയും ഉണ്ടാരുന്നോ ഇവന്‍റെ കൂടെ,ഇങ്ങു വന്നെ".എന്നെ നോക്കി കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

"നിങ്ങള്‍ രണ്ടും ഇങ്ങ് കേറി വാ ".ഞങ്ങളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

"വേണ്ട സര്‍ ഞങ്ങളിവിടെ നിന്നോളാം".ഞങ്ങള്‍ പറഞ്ഞു

"അതൊന്നും പറ്റില്ല വാ".എന്നും പറഞ്ഞു അയാള്‍ ഞങ്ങളെ പിടിച്ചു ക്ലാസ്സില്‍ കയറ്റി.

"കുട്ടികളെ ഈ രണ്ടു മഹത് വ്യക്തികള്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയാമോ"?അയാള്‍ ഞങ്ങളെ ചൂണ്ടി ക്ലാസ്സിലെ കുട്ടികളോടായി ചോദിച്ചു,ഞാനും അലക്സും മുഖത്തോട് മുഖം നോക്കി എന്ത അയാള്‍ പറയുന്നത് എന്ന് മനസ്സിലാകാതെ

💬 Comments

View all comments