Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]
സാധനം"
അല്ലെങ്കിലും നമുക്ക് ഇഷ്ടം അല്ലാത്ത ഒരാളെ പട്ടി ആരെങ്കിലും കുറ്റം കേൾക്കാൻ ഒരു സുഖം അല്ലെ.. പറയുന്ന ആളോട് ഒരു ചെറിയ ഇഷ്ടവും തോന്നും 😜
റോഷൻ : "അത് കറക്റ്റ്. ലിഡിയ പ്രോജെക്ടിൽ ആണോ? അടുത്താണോ താമസം"
സുഹൃത്ത് : "ഡേയ് ഡേയ്, കുറച്ചു കഴിയട്ടെ, ആദ്യമേ എല്ലാം ചോദിച്ചാൽ എങ്ങനെ"
ലിഡിയ : "ഹ ഹ"
റോഷൻ : "പോടാ തെണ്ടി, ഞാൻ പോണു"
തിടുക്കപ്പെട്ട് അവനെ തെറിയും വിളിച്ചു അകത്തേക്ക് പോകുന്നതിനു ഇടയിൽ ഇടംകണ്ണിട്ട് ഒന്ന് അവളെ നോക്കാനും മറന്നില്ല. ഒരു ചിരി സമ്മാനിച്ച് പതുകെ ജോലിയുടെ തിരക്കിലേക്ക് വീണ്ടും...
പതിയെ പതിയെ ചായ കുടി സ്ഥിരം ആകുന്നതോടൊപ്പം സുഹൃത്തിനെ ഒഴിവാക്കാനും ഞങ്ങൾ രണ്ടു പേരും ശ്രദ്ധിച്ചു.. എന്ന് വെച്ച് നമ്മൾ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു കേട്ടോ.. വേറെ ഒന്നും ഇല്ല
കാലം വളർച്ചയുടെ പടവുകൾ കയറി വന്നു.. 3 വർഷങ്ങൾ!! ആരും അറിഞ്ഞില്ല അത്രയും വേഗത്തിൽ ഓടി പോയത്. ഞങ്ങൾ അറിയാതെ തന്നെ ആ ഉദ്യാന നഗരിയുടെ മക്കൾ ആയി മാറി കഴിഞ്ഞിരുന്നു. ഓട്ടത്തിന് മിഴിവേകാൻ പഴയ നൈറ്റ് റൈഡർ മോഡിൽ ഒരു ബൈക്ക് കൂടി എടുത്തതോടെ എല്ലാം കുശാൽ .
ഇതിനോടകം ഞാനും ലിഡിയയും എല്ലാം ഷെയർ ചെയുന്ന നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു. ഒരാളെ എവിടെ ഏത് സമയത്തു കാണാൻ പറ്റും എന്ന് മറ്റൊരാൾക്ക് അറിയുന്ന അവസ്ഥ വരെ എത്തി . ഏകദേശം 20 കിലോമീറ്റര് അകലെ ആണ് താമസം എങ്കിലും ദിവസേന ബൈക്ക് യാത്ര ഞങ്ങളുടെ പതിവായി മാറി..
വീണ്ടും ഒരു വർഷം കൂടി കടന്നു പോയി.. അപ്പോഴേക്ക് തെറി കിട്ടാൻ പാകത്തിന് ഉള്ള മാനേജർ ലെവെലിലേക്ക് ഞങ്ങൾ ഒക്കെ മാറിയിരുന്നു 😬
അങ്ങനെ ഒരു നാൾ . പതിവിലും വയ്യാതെ ആണ് ലിഡിയ വീട്ടിലേക്ക് പോയത്.. പനിയുടെ ലക്ഷണം തോന്നിയ കാരണം ബൈക്ക് ഞങ്ങൾ ഒഴിവാക്കി..
ലി : " ഞാൻ പോകാമെടാ നീ വരണ്ട"
ഞാൻ : "അത് സാരമില്ല, അവൻ വണ്ടി കൊണ്ട് വരും, ഞാൻ നിന്നെ വീട്ടിൽ ആക്കിയിട്ട് അവിടെ വെയിറ്റ് ചെയാം എന്ന പറഞ്ഞിട്ടുണ്ട്"
ലി : " വേണ്ടെടാ എനിക്ക് ഒരു ഓട്ടോ പിടിച്ചു തന്ന മതി", ഞാൻ കുറചു കിടന്നോട്ടെ"
പതിയെ എന്റെ മടിയിൽ തല വെച്
💬 Comments
View all comments