0%

Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 315

എല്ലാം ചെല്ല പുത്രനാണ് ഞാൻ.....

മമ്മി ( അമ്മൂന്റെ അമ്മയെ ഞാൻ മമ്മി എന്നും അച്ഛനെ പപ്പാ എന്നുമാണ് ഞാൻ വിളിച്ചിരുന്നെ......)

മമ്മി എല്ലാം കേട്ടുകഴിഞ്ഞു എന്നോട് ചോദിച്ചു.....

" ടാ മക്കളെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ... അവൻ തട്ടിപോകുമോ....?? "

" എന്റെ മമ്മി അതിന് ഞാൻ ചവിട്ടും ഇടിയും മാത്രേ കൊടുത്തോളു അതും നാലഞ്ച്  എണ്ണം മാത്രം.. പിന്നെ ഞാൻ അവനെ വെറുതെ വിടണമായിരുന്നോ മമ്മിയെ..... അവളെ നമ്മൾ പോലും വേദനിപ്പിച്ചിട്ടില്ല പിന്നെ അതിനിടയിൽ കേറി ഒരുത്തൻ ഇങ്ങനെ ചെയ്ത ഇങ്ങനെയേ എനിക്ക് പ്രതികരിക്കാൻ പറ്റു....അവൾ വേദനിക്കുന്നത് എനിക്കിഷ്ടല്ല മമ്മിയ്ക്ക് അതറിയില്ലേ ... "

ഇതൊക്കെ പറയുമ്പോൾ അമ്മു അകത്തു ഡ്രസ്സ് മാറുകയായിരുന്നു.......ഇതൊന്നും ആള് കേട്ടിട്ടില്ല....

"ആഹ്‌ മമ്മി പിന്നെ ഈ അടിപിടി ഒന്നും അവൾ അറിഞ്ഞിട്ടില്ല...പറയാൻ പോണ്ടാട്ടോ...... ഇനി അതുമതി അവൾക്കു എന്നെ നിർത്തി പൊരിക്കാൻ..... "

" ഞാൻ പറഞ്ഞിട്ട് വേണം അവളെന്നെ കൊല്ലാൻ അല്ലെ...... മോനെ സപ്പോർട്ട് ചെയ്യണ മമ്മി എന്ന് പറയിപ്പിക്കാൻ അല്ലെ പോടാ ചെക്കാ... നീ വല്ലോം കഴിച്ചോടാ മോനെ...... "

" ഇല്ല മമ്മി നല്ല വിശപ്പുണ്ട് അതല്ലേ നേരെ ഇങ്ങോട്ട് പോന്നേ..... മമ്മി ആദ്യം എന്തേലും തന്നെ....... "

" നീ അമ്മൂമ്മേടെ അടുത്ത് പൊക്കോ.... ഞാൻ കൊണ്ട് തരാട്ടോ...... "

" ഓക്കെ.... "

ഞാൻ നേരെ എന്റെ പുന്നാര അമ്മൂമയുടെ അടുക്കൽ പോയി മടിയിൽ കിടന്നു . .....

പെട്ടന്നു ആ റൂമിലേക്ക് പാഞ്ഞു വന്ന  അമ്മു എന്നോട് ചോദിച്ചു....

💬 Comments

View all comments