Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]
പ്രശ്നമൊന്നും വേണ്ട.... നിന്റെ ഭാവം കണ്ടിട്ട് തന്നെ പേടി തോന്നുന്നു..... "
" ചേച്ചി ഇതാരെങ്കിലും കേട്ടോ അവൻ പറഞ്ഞത്.... "
" ഇല്ല പിള്ളേർ കുറവായിരുന്നു ഉണ്ടായിരുന്നവർ ഒന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല..... "
" ഹ്മ്മ് ചേച്ചി പൊയ്ക്കോ....തത്കാലം ഞാൻ ഇതറിഞ്ഞെന്ന് അവളോട് പറയണ്ട.... "
ഞാൻ തിരിഞ്ഞു നടന്നു.... നടന്നതല്ല ഞാൻ ശെരിക്കും ഓടിയിരുന്നു.... ഭ്രാന്ത് പിടിച്ച നായെ പോലെ വിവേകിനെ തേടി ഞാനാ കോളേജിൽ നടന്നു.....കോളേജ് ഗ്രൗണ്ടിലേ സൈഡിൽ കൂട്ടുകാർക്കൊപ്പം ഇരുന്നു ചിരിക്കുന്ന അവനെ ഞാൻ ഒടുവിൽ കണ്ടുപിടിച്ചു....
അവന്റെ ആ ചിരികൂടി കണ്ടപ്പോൾ എന്നിലെ ഭ്രാന്ത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു....
എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല... പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു.... എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു.... അവളുടെ കണ്ണുനീർ..... എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി......എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല... പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു.... എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു.... അവളുടെ കണ്ണുനീർ..... എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി......
അവനെ കണ്ടമാത്രയിൽ ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു....
എന്റെ വരവ് അവൻ കണ്ടതുകൊണ്ടാവണം അവിടെ നിന്നുമവൻ എഴുനേറ്റു......എന്റെ വരവിന്റെ സ്പീഡും വരുന്ന ഭാവവുമൊക്കെ ഒക്കെ കണ്ടപ്പോൾ തന്നെ അവൻ അവിടിന്നു സ്കൂട്ട് ആവാൻ നോക്കി......
പക്ഷെ പാഞ്ഞു ചെന്ന ഞാൻ
💬 Comments
View all comments