Chapter Title : ആജീവനാന്തം 2 [JKK]
നിരാശയോടെ മുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ ചേച്ചി ചിരിച്ചു…
"""നീയായിരുന്നു എന്റെ കഴുത്തിൽ താലി കെട്ടിയതെങ്കിൽ എന്താവും വ്യത്യാസം?"""
"""ഒരുപാട് വ്യത്യാസമുണ്ടാവും…. ഫോർ എക്സാമ്പിൽ, ഇപ്പൊ നമ്മള് രണ്ടാളും ഈ മാളിൽ ഇങ്ങനെ ഇരിക്കുന്നുണ്ട്… നേരെ മറിച്ച് ഏട്ടനായിരുന്നെങ്കിൽ ഇപ്പൊ നിങ്ങള് രണ്ടാളും ഫ്ലാറ്റിൽ വെറുതെ ഇരിക്കുകയാവും… അല്ലേ?"""
"""വെറുതെ അല്ല…. അങ്ങേര് ലാപ്ടോപ്പിൽ പണിയെടുക്കും, ഞാൻ ഒന്നും ചെയ്യാനില്ലാതെ ഓവറായി ചിന്തിച്ച് കൂട്ടി ഭ്രാന്ത് പിടിച്ച് ഇരിക്കും"""
"""ഓക്കെ അത് ഒന്ന്…. പിന്നെ ചേച്ചി ഓഫീസ് വിട്ട് വന്ന് കഴിഞ്ഞാൽ ഒരു നൂറ്കൂട്ടം കഥ പറയാനുണ്ടാവും, ഞാനാണെങ്കിൽ ഒട്ടും മടുപ്പില്ലാതെ എല്ലാ കഥയും കേൾക്കും…. ഏട്ടൻ എത്രത്തോളം ചേച്ചിയുടെ കഥകൾ കേൾക്കുമെന്ന് എനിക്ക് അറിയില്ല"""
"""അങ്ങേര് ഒന്നും കേൾക്കില്ല, അത് കൊണ്ട് ഞാനൊന്നും പറയാറുമില്ല""" ചേച്ചിയുടെ വാക്കുകളിൽ നിരാശ മുഴച്ച് നിന്നു… വീണ്ടും കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു…
ചേച്ചി എന്റെ വലത് കൈ പിടിച്ച് കൈപ്പത്തിയിൽ മെല്ലെ ചുംബിച്ചു…
"""സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ തന്നെ ആഗ്രഹിച്ച് പോയിട്ടുണ്ട് ഏട്ടന് പകരം നീ എന്നെ കെട്ടിയിരുന്നെങ്കിൽ എന്ന്"""
"""ശരിക്കും?"""
"""ഉം…""" ചേച്ചി അതെ എന്ന് മൂളി
"""എന്നാ ഏട്ടനെ ഡിവോഴ്സ് ചെയ്‌തുകള…. എന്നിട്ട് നമ്മക്ക് കല്യാണം കഴിക്കാം"""
"""പോടാ ചെക്കാ""" എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പതിയെ അടിച്ചു… ഞാൻ തമാശ പറഞ്ഞതാണെന്നാണ് പുള്ളിക്കാരി കരുതിയത്, പക്ഷെ കൂടുതൽ ചിന്തിക്കാതെ പറഞ്ഞത് ആണെങ്കിലും അത് വെറും തമാശ ആണെന്ന് എനിക്ക് തോന്നുന്നില്ല… ഉള്ളിന്റെ ഉള്ളിൽ അവർ ഡിവോഴ്സ്
💬 Comments
View all comments