Chapter Title : ആജീവനാന്തം [JKK]
"""ചേച്ചിയ്ക്ക് ജീവിതത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ ഒരു സാഹചര്യം, അത് വിശദമായി പറ""" ഞാൻ ആദ്യത്തെ പണി കൊടുത്തു
"""ഈശ്വരാ…."""
"""ഈശ്വരനെ വിളിച്ചിട്ട് ഒന്നും കാര്യമില്ല, സത്യസന്ധമായി ഉത്തരം പറഞ്ഞോ…"""
"""ഒരുമിനിറ്റ് ആലോചിക്കട്ടെ"""
"""ആ ആലോചിച്ചോ ആലോചിച്ചോ"""
ചേച്ചി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞ് തുടങ്ങി """നാണക്കേട് ഉണ്ടാക്കിയ ഒത്തിരി സംഭവങ്ങൾ കാണും, പക്ഷെ പെട്ടെന്ന് ഒരെണ്ണം പറയാൻ പറഞ്ഞാൽ… ഈ അടുത്ത് നടന്നൊരു സംഭാവമുണ്ട്, നിന്റെ ഏട്ടന്റെ ഓഫീസിലൊരു ഡിന്നർ പാർട്ടി ഉണ്ടായിരുന്നു, അതിന് ഞാനും പോയി…. അവിടെ ചെന്നപ്പോൾ ന്യൂലി മാറീഡ് കപ്പിൾ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്തിട്ട് അവസാനം ഒരു പാട്ടും വെച്ച് തന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞു… ഒരു നിവർത്തിയും ഇല്ലാതെ ഒടുക്കം ഞാനും ഏട്ടനും കൂടി ഡാൻസ് കളിച്ച് തുടങ്ങി, സത്യം പറയാലോ അങ്ങേർക്ക് താളബോധം എന്നൊരു സാധനമേ ഇല്ല…. ഡാൻസ് കളിക്കുന്നതിനിടെ എന്നെ പിടിക്കേണ്ട സമയത്ത് പുള്ളി നോക്കി നിന്നു… ഞാൻ ഊരയും കുത്തി വീഴുകയും ചെയ്തു…. അന്ന് ആ കൂടി നിന്ന മൊത്തം ആൾക്കാരും ചിരിച്ചപ്പൊ ഭൂമി പിളർന്ന് താഴേക്ക് പോയാ മതിയെന്ന് തോന്നിയിരുന്നു…. അത്രയും നാണക്കേട് ഈ അടുത്ത് വേറെ ഉണ്ടായിട്ടില്ല""" അത് പറഞ്ഞ് കഴിഞ്ഞിട്ടും ചേച്ചിയുടെ മുഖത്ത് അന്ന് അനുഭവിച്ച നാണക്കേടിന്റെ അംശമുണ്ടായിരുന്നു, എനിക്കാണെങ്കിൽ കേട്ട് കഴിഞ്ഞപ്പോൾ ചിരിയും പൊട്ടി….
"""ചിരിക്കല്ലേടാ പട്ടി""" പല്ല് കടിച്ചുകൊണ്ട് ചേച്ചി അടുത്ത് വെച്ച തലയണ എനിക്ക് നേരെ എറിഞ്ഞു
"""ഇല്ല ചിരിക്കൂല്ല…. എന്നാലും എനിക്കാ സീൻ കാണാനുള്ള ഭാഗ്യമുണ്ടായിലല്ലോ… ഷേ…"""
"""പോടാ തെണ്ടി…."""
"""ശരി ശരി…. അടുത്ത റൗണ്ട് കറക്ക്""" അത് കേട്ടതും ചേച്ചി വീണ്ടും കറക്കി… ഈ തവണയും കുപ്പി ചേച്ചിയുടെ നേരെ തന്നെ പോയി നിന്നു
"""ഇത് ശരിയല്ല…. ഈ കുപ്പിയ്ക്ക് എന്തോ പ്രശ്നമുണ്ട്""" ചേച്ചി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ട്രൂത്ത് ഓർ ഡെയർ ചോദിച്ചു
"""ഡെയർ""" ഈ തവണ കക്ഷി ഡെയർ തിരഞ്ഞെടുത്തു…
"""ഒരു മിനിറ്റ് നിർത്താതെ ഏതെങ്കിലും കൂത്ത് പാട്ട് പാടികൊണ്ട് അതിന് നൃത്തം ചെയ്യണം"""
"""ഓക്കെ
💬 Comments
View all comments