Chapter Title : ആജീവനാന്തം [JKK]
അയക്കാം"""
"""ഏയ് വേണ്ട ഏട്ടാ…"""
"""ഉം… ശരി എന്നാൽ, ഞാൻ പിന്നെ വിളിക്കാം"""
"""ഓക്കെ ഏട്ടാ""" എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണും വെച്ചിട്ട് നേരെ നോക്കിയത് ചേച്ചിയെ ആണ്, പുള്ളിക്കാരി എന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ട് ഇരിക്കുകയാണ്….
"""ഏട്ടൻ എന്ത് പറഞ്ഞു?"""
"""പ്രൊജക്റ്റ് രണ്ട് മാസത്തേക്ക് നീട്ടിയെന്ന്"""
"""അതിന് നിനക്കെന്തിനാ ഇത്ര സന്തോഷം?""" ചേച്ചി എടുത്തടിക്ക് ചോദിച്ചതും ഞാൻ കുഴഞ്ഞു…
"""എനിക്ക് സന്തോഷമൊന്നും ഇല്ല….""" ഞാൻ പറഞ്ഞൊപ്പിച്ചു…
"""മോനെ ഗോകു…. ഞാനേ പൊട്ടത്തിയൊന്നും അല്ലാട്ടോ…. കഴിഞ്ഞ ദിവസങ്ങളിൽ നിന്റെ വിഷമവും ഇപ്പൊ ഏട്ടൻ വിളിച്ചപ്പോ തൊട്ടുള്ള സന്തോഷവും ഒക്കെ ഞാൻ വ്യക്തമായി കണ്ടതാണ്, അതുകൊണ്ട് ഇനി എന്റെ മുന്നിൽ പൊട്ടൻ കളിക്കാൻ നിൽക്കണ്ട""" ചേച്ചി അത്രയും വ്യക്തമായി പറഞ്ഞതും ഞാൻ ഏസിയുടെ കുളിരിലും കാറിലിരുന്ന് വിയർക്കാൻ തുടങ്ങി…
"""ഗോകു…."""
"""ഉം…""" ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ മൂളി
"""നിനക്ക് എന്നോട് പ്രേമം ആണോ?""" ചേച്ചിയ്ക്ക് എന്റെ പ്രവർത്തികളിൽ നിന്നും തോന്നിയ സംശയം പുള്ളികാരി ചോദിക്കലും എന്റെ ഉള്ളം കാളി
"""പറ ഗോകുൽ നിന്റെ ഉള്ളിൽ അങ്ങനെ എന്തെങ്കിലുമുണ്ടോ?""" ചേച്ചി വീണ്ടും കനപ്പിച്ച് ചോദിച്ചതും ഞാൻ അറിയാതെ ഇല്ലെന്ന് തലയാട്ടി
"""അപ്പൊ പിന്നെ എന്താണ് നിന്റെ മനസ്സിൽ?""" ഞാൻ ഒന്നും മിണ്ടിയില്ല
"""എനിക്ക് അറിയണം… അത് പറയാതെ നിന്നെ ഞാൻ വിടില്ല…… ഗോകു, നോക്ക്…. മുഖത്തേക്ക് നോക്ക്…..പറ എന്താ സംഭവം?""" ചേച്ചി എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു…
ഞാൻ സ്വയം ചിന്തിച്ചു…. എന്താണ് എനിക്ക് ചേച്ചിയോട്, പ്രേമമോ അതോ പച്ചയായ കാമമോ? എന്താണ്….
💬 Comments
View all comments