Chapter Title : ആജീവനാന്തം [JKK]
ഡെയർ എങ്കിൽ ട്രൂത്ത് ഓർ ഡെയർ…. കളിക്കാം"""
"""ഓക്കെ…. റൂൾസ് ഞാൻ പറഞ്ഞ് തരാം, നമ്മള് ഓപ്പോസിറ്റ് ആയി ഇരുന്നിട്ട് ഒരു ബോട്ടിൽ എടുത്ത് കറക്കും, എന്നിട്ട് അതിന്റെ അടപ്പ് വരുന്ന ഭാഗം ആരുടെ നേരെയാണോ വരുന്നത് അയാളോട് മറ്റേ ആൾക്ക് ട്രൂത്ത് ഓർ ഡെയർ ചോദിക്കാം… ട്രൂത്ത് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ചോദിക്കുന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറയുക, മറിച്ച് ഡെയർ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ എന്ത് ടാസ്ക്ക് ആണോ തരുന്നത് അത് ചെയ്യണം…. ഒരു വട്ടം ട്രൂത്ത് പറഞ്ഞിട്ട് ചോദ്യം കേട്ട ശേഷം മാറ്റി ഡെയർ ആക്കാനോ ഡെയർ എടുത്തിട്ട് മാറ്റി ട്രൂത്ത് ആക്കാനോ പറ്റില്ല…. ഓക്കെ?"""
"""ഓക്കെ…""" ഞാൻ കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് കേട്ട് ചേച്ചി കൈ കൊണ്ട് തംബ്സ്അപ്പ് കാണിച്ചു…
"""എന്നാ തുടങ്ങാം…. വാ നിലത്ത് ഇരിക്ക്"""
അങ്ങനെ ഞങ്ങൾ രണ്ടും സിറ്റിങ്റൂമിൽ നിലത്ത് പരസ്പരം നോക്കി ഇരുന്നു… ഒരു കാലി കുപ്പിയും എടുത്തു….
"""ഞാൻ കറക്കാം..""" ചേച്ചി പറഞ്ഞപ്പോൾ കുപ്പി ഞാൻ ചേച്ചിയ്ക്ക് കൊടുത്തു, പുള്ളിക്കാരി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് കുപ്പി നിലത്ത് വെച്ച് കറക്കി….
"""ഓ ഷിറ്റ്…""" കറക്കിയ കുപ്പിയുടെ അടപ്പ് ഭാഗം തന്റെ നേരെ തന്നെ വന്ന് നിന്നപ്പോൾ ചേച്ചി തലയ്ക്ക് കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു…
"""ഓക്കെ…. ട്രൂത്ത് ഓർ ഡെയർ?"""
"""ട്രൂത്ത്""" ഒട്ടും ആലോചിക്കാതെ ചേച്ചി പറഞ്ഞു.
"""ചേച്ചിയ്ക്ക് ജീവിതത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ ഒരു സാഹചര്യം, അത് വിശദമായി പറ""" ഞാൻ ആദ്യത്തെ പണി കൊടുത്തു
"""ഈശ്വരാ…."""
"""ഈശ്വരനെ വിളിച്ചിട്ട് ഒന്നും കാര്യമില്ല, സത്യസന്ധമായി
💬 Comments
View all comments