0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 5 [Night King] [Re-written]

Author : Night King Read All Parts 9.4K

നിർബന്ധിച്ച് പുറത്തേക്ക് വിട്ടത്.

ഇപ്പോൾ ഞാൻ പോയതിനും വന്നതിനും ഒക്കെ ഇങ്ങനെ കണക്ക് ചോദിക്കാനും സംശയിക്കാനും ആണെങ്കിൽ എന്തിനായിരുന്നു ആ പ്രഹസനം? എന്റെ പുറകെ നടന്ന് ചാരപ്പണി നടത്തുകയാണോ നിങ്ങൾ? നിങ്ങളുടെ ഈ സംശയം എന്നെ തകർക്കുന്നുണ്ട്!"

അവൾ ആഞ്ഞു ശ്വാസം വിട്ടുകൊണ്ട് അവനെ നോക്കി. ഭർത്താവിനെ കുറ്റപ്പെടുത്തി ആ സാഹചര്യം ഒന്ന് മാറ്റിയെടുക്കാം എന്നായിരുന്നു അവളുടെ പ്രതീക്ഷ. പക്ഷേ അരുൺ കുലുങ്ങിയില്ല.

അരുൺ ഒരടി കൂടി അവളുടെ അടുത്തേക്ക് നീങ്ങി. ആ മുറിയിലെ പിരിമുറുക്കം താങ്ങാവുന്നതിലും അധികമായിരുന്നു. അജിതയുടെ ശ്വാസഗതി വേഗത്തിലായി.

അരുൺ: "ഞാൻ പറഞ്ഞതുകൊണ്ടാണ് നീ പോയതെന്ന് നീ പറയുന്നതിൽ കുറച്ചു സത്യമുണ്ട് അജി. പക്ഷേ നീയും വരുണും തമ്മിലുള്ള ആ ബന്ധം സൗഹൃദത്തിനും അപ്പുറമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയപ്പോൾ നീ അത് തിരുത്തണമായിരുന്നു.

ആ സിനിമയ്ക്കും വില്ല മായയിലെ ആ രണ്ടാമത്തെ ഡിന്നറിനും ഇടയിൽ സംഭവിച്ച മാറ്റങ്ങൾ നിന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്തിനാ അജി നീ എന്നോട് കള്ളം പറഞ്ഞത്?"

അജിത (കരച്ചിലിന്റെ വക്കിൽ): "കള്ളം പറയേണ്ടി വന്നത് നിങ്ങൾ കാരണമാ! ഓരോ കാര്യത്തിനും ഇങ്ങനെ ചോദ്യം ചെയ്താൽ പിന്നെ ആരെങ്കിലും സത്യം പറയുമോ? നിങ്ങൾ ആഗ്രഹിച്ചത് പോലെ ഞാൻ ഫ്രണ്ട്സിനെ കണ്ടു. അതിൽ ഇത്ര വലിയ തെറ്റെന്താ?"

അരുൺ പതുക്കെ ബെഡിലിരുന്നു. അവന്റെ സംസാരത്തിൽ പഴയ ആ ദേഷ്യമൊന്നുമില്ലായിരുന്നു. പകരം, ഒരുതരം താല്പര്യവും നിഗൂഢതയും നിറഞ്ഞ ഭാവമായിരുന്നു അവന്.

അരുൺ: "അജി... എന്തിനാടാ നീ ഇങ്ങനെ പേടിക്കുന്നത്? നമ്മുടെ ഇടയിൽ എന്തിനാ രഹസ്യങ്ങൾ? നീ കൂടുതൽ സുന്ദരിയാകണമെന്നും മറ്റുള്ളവർ നിന്നെ നോക്കണമെന്നും ആഗ്രഹിക്കുന്നവനാണ്

💬 Comments

View all comments