0%

Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]

Author : JOYCE Read All Parts 378

താണിറങ്ങി വന്ന ഈ പ്രദേശത്തിന്‍റെ സൌന്ദര്യം വിസ്മയിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഷാരോണ്‍ മുമ്പോട്ട്‌ നോക്കി. സ്ഥലമെത്തിയോ? ആല്‍മരം. ഒരു ചെറിയ ജെനറല്‍ സ്റ്റോര്‍. അതിന്‍റെ മുകളില്‍ ഐഡിയ കമ്പനിയുടെ വലിയ ഹോര്‍ഡിംഗ്. അതിന്‍റെ പിമ്പിലൂടെ ഒരു ഇടവഴി. അതിലൂടെ ഏകദേശം അന്‍പതു മീറ്റര്‍ നടന്നാല്‍ വീട്. അങ്ങനെയാണ് റോയി ഫിലിപ്പ് വഴിപറഞ്ഞു തന്നത്. "ആ, എത്തിപ്പോയി," മുമ്പില്‍ ആല്‍മരം കണ്ട്‌ ഷാരോണ്‍ പറഞ്ഞു. "റോയിച്ചായന്‍ പറഞ്ഞടം എത്തി മിസ്സേ." പറഞ്ഞ അടയാളങ്ങളൊക്കെ കൃത്യമാണ്. ഐഡിയ സിമ്മിന്‍റെ പരസ്യ ഹോര്‍ഡിംഗിലേക്ക് നോക്കി ഷാരോണ്‍ ഓര്‍ത്തു. കാര്‍ ഇവിടെ നിര്‍ത്തണം. ഇടവഴിയിലൂടെ കാറ് കയറില്ല. "വിനയചന്ദ്രന്‍ സാറെന്തിനാ സ്കൂളീന്ന് ഇത്രേം ദൂരെ മാറിത്താമാസിക്കുന്നെ?" ഗ്ലാസ്സിലൂടെ ചുറ്റുപാടുകളിലേക്ക് നോക്കിക്കൊണ്ട് ശ്രീദേവി ചോദിച്ചു.

"ഞാന്‍ ഓര്‍ക്കുവാരുന്നു ഈ ചോദ്യം ചോദിക്കാന്‍ ടീച്ചര്‍ മാഡം എന്താ ഇത്ര താമസിച്ചേന്ന്. പറയാം ശ്രീദേവി മാഡം. സാര്‍ കുളിക്കത്തില്ല. നനയ്ക്കത്തില്ല. വെള്ളമടി എന്ന് വെച്ചാല്‍ പൊരിഞ്ഞ വെള്ളമടി. ഇപ്പോഴും കയ്യില്‍ സിഗരെറ്റും കാണും. പക്ഷെ മാഡം സാറിന്‍റെ മുഖം ശ്രദ്ധിച്ചോ? എന്തൊരു സൌന്ദര്യവാ? യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് അല്ല എന്ന് ആരേലും പറയുവോ? എനിക്ക് മെമ്മറീസിലെ മദ്യപാനിയായ പ്രിഥ്വിരാജിനെയാ സാറിനേ എപ്പക്കണ്ടാലും ഓര്‍മ്മ വരിക...."
"ഞാനെന്നതാ ചോദിച്ചേ? നീയെന്നതാ ഈ പറയുന്നെ?"
"കൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ്‌ പോയിന്‍റ്റ്. ആ സാറിനെ നന്നാക്കാന്‍ സാധിച്ചാല്‍? ആ സാറിനെ മാനസാന്തരപ്പെടുത്താന്‍ സാധിച്ചാല്‍? എന്തായിരിക്കും അതിന്‍റെ ഫലം?"
"മാനസാന്തരപ്പെട്ടാല്‍ അയാള്‍ മദ്യപിക്കില്ല. സിഗരെറ്റ്‌ വലിക്കില്ല."
"എന്തായിരിക്കും അതിന്‍റെ ഫലം?"
"അതല്ലേ ഞാന്‍ പറഞ്ഞേ?" ശ്രീദേവി ഈര്‍ഷ്യയോടെ പറഞ്ഞു.
"എന്തായിരിക്കും

💬 Comments

View all comments