0%

Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]

Author : JOYCE Read All Parts 171

നുറുക്കി. "സാറെന്താ കാണിച്ചേ?" മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ ചോദിച്ചു. "മന്ത്രീടെ കത്താ അത്." "അതെ മന്ത്രീടെ കത്താ. മന്ത്രി എനിക്കെഴുതിയതല്ലേ. അപ്പോള്‍ ആ കത്ത് കീറിക്കളയാനും കടലാസ് തോണിയുണ്ടാക്കി പൊഴേല്‍ ഒഴുക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേല്‍ ഒന്ന് പോയിത്തരാമോ?" "മനുഷ്യര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല," മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ പിറുപിറുത്തു. പിന്നെ തന്‍റെ കൂടെ വന്നവരെ നോക്കി പറഞ്ഞു. "വാടാ. സാറ് ഹരിശ്ചന്ദ്രനാ. സത്യേന്ദ്രനാ. കമ്മീഷണറിലെ സുരേഷ് ഗോപിയാ. ഹരിശ്ചന്ദ്രന്‍ സാറേ. നമക്ക് പൊറത്ത് വെച്ച് കാണാം കേട്ടോ." "ഫ! നാറീ എറങ്ങിപ്പോടാ," അയാളുടെ അലര്‍ച്ചകേട്ട് ഷാരോണും ശ്രീദേവിയും വിറച്ചുപോയി. മധ്യവയസ്ക്കനും കൂട്ടാളികളും അത് കേള്‍ക്കേണ്ട താമസം വീടിന്‍റെ കോമ്പൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയി. വിനയചന്ദ്രന്‍ പെട്ടെന്ന് അകത്തേക്ക് കടക്കാന്‍ തിരിഞ്ഞു. "സാര്‍," ഷാരോണ്‍ വിളിച്ചു. അകത്തേക്ക് കയറാന്‍ തുടങ്ങിയ അയാള്‍ അവരുടെ നേരെ തിരിഞ്ഞു.അസന്തുഷ്ട്ടിയോടെ, ചോദ്യ രൂപത്തില്‍ അയാള്‍ അവരെ നോക്കി. "സാര്‍," "വെറുതെ സാര്‍ സാര്‍ എന്ന് വിളിക്കാതെ കാര്യം പറ." അയാളുടെ സ്വരം ക്രുദ്ധമായി. അതിസുന്ദരികളായ രണ്ടു യുവതികളാണ് കാണാന്‍ വന്നിരിക്കുന്നത്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. പക്ഷെ അതൊന്നും വിനയചന്ദ്രന്‍റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ അല്ല. "സാറേ സയന്‍സ് ക്ലബ്ബിന്‍റെ വീക്ക്‌ലി പ്രോഗ്രാമില്‍ അടുത്ത ആഴ്ച്ച സാറിന്‍റെ ഒരു സ്പീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അക്കാര്യം പറയാനാണ് ഞങ്ങള്‍ വന്നത്.' "എന്‍റെ വിഷയം ഇംഗ്ലീഷ് സാഹിത്യവും ചരിത്രവുമാണ്." "പക്ഷെ ഇന്നലെ സാറിന്‍റെ ക്ലാസ്സിലുണ്ടായിരുന്ന നന്ദന നായര്‍ പറഞ്ഞു സാര്‍ പോയെട്രി പഠിപ്പിക്കുന്നതിനിടയില്‍ ടാവോയെക്കുറിച്ച്, ക്വാണ്ടം ഫിസിക്സിനെക്കുറിച്ച്, സ്റ്റീഫന്‍ ഹോക്കിന്‍സിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റൈല്‍ഡായി, ഇന്‍റ്റെറെസ്റ്റിംഗ് ആയി പറഞ്ഞൂന്ന്‍. സോ..." "ങ്ങ്ഹാ, ഞാനൊന്നാലോചിക്കട്ടെ. നാളെ പറയാം," അത് പറഞ്ഞ് അയാള്‍ അകത്തേക്ക് കയറി വാതിലടച്ചു. "എന്തൊരു ജാഡ!" വിനയചന്ദ്രന്‍റെ അങ്കണത്തില്‍നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ശ്രീദേവി അനിഷ്ട്ടത്തോടെ പിറുപിറുത്തു. "എന്ത് കാര്യമാണെങ്കിലും വീട്ടില്‍ വന്നവരോട് ഇങ്ങനെയൊന്നുമല്ല ബീഹേവ് ചെയ്യേണ്ടത്." "ഏതായാലും ഞാന്‍ ഹാപ്പിയാ. ഞാന്‍ പ്രതീക്ഷിച്ചത്ര റഫ് ആയൊന്നും സാര്‍ പറഞ്ഞില്ല." "നിനക്കെന്താ ഷാരോണ്‍, അയാളോടിത്ര താല്‍പ്പര്യം?" കാറിലേക്ക് കയറവേ ശ്രീദേവി ചോദിച്ചു. "എന്‍റെ പോന്നു

💬 Comments

View all comments