Chapter Title : ആകർഷണം തലോടൽ ചുംബനം [ആൽബി]
ആകർഷണവുമായി വളരെ സാമ്യമുള്ളതാണ്,പക്ഷേ ഇത് പൂർണ്ണമായും റൊമാന്റിക് അല്ല,പൂർണ്ണമായും പ്ലാറ്റോണികും അല്ല.
ഒരു വ്യക്തി ഇത്തരത്തിൽ ആകർഷിക്കപ്പെടുമ്പോൾ
അവർക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം അനുഭവപ്പെടുന്നു.പക്ഷേ ആ ബന്ധം സൗഹൃദത്തിനും പ്രണയ
ബന്ധത്തിനും ഇടയിലെവിടെയൊ ആണ്.
വ്യത്യസ്തമായ ആകർഷണങ്ങൾ ക്വീൻപ്ലാറ്റോണിക് ബന്ധങ്ങൾ സൃഷ്ടിക്കുന്നു,അത് സൗഹൃദത്തിന് സമാനമാണ്, എന്നാൽ കൂടുതൽ തീവ്രവുമാണ്.
ഉദാഹരണത്തിന്, നിങ്ങളുടെ ക്വീൻപ്ലാറ്റോണിക് പങ്കാളിയുമായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ള സുഹൃത്തുക്കൾക്കിടയിൽ കഴിഞ്ഞെന്നു വരില്ല.
ക്വീൻപ്ലാറ്റോണിക് ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഈ സമ്മിശ്ര വികാര ബന്ധം അംഗീകരിക്കാൻ
കഴിയുന്ന തരത്തിലുള്ള ആളുമായിരിക്കണം നിങ്ങൾ.
9)സോഷ്യൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::
ഇത് ശാരീരിക ആകർഷണത്തിന് സമാനമാണ്,ലളിതവുമാണ്.
സാമൂഹ്യ ആകർഷണം എന്നത് അവ ഇഷ്ടപ്പെടുന്നവർക്കിടയിൽ,
സാമൂഹികമായി ചിന്തിക്കുന്ന ആളുകൾക്കിടയിൽ കണ്ടുവരുന്ന ഒന്നാണ്.
സാമൂഹിക ഒത്തുചേരലുകളിൽ ജനപ്രീതി നേടിയവരും ഒപ്പം നിങ്ങൾ സാമിപ്യമാഗ്രഹിക്കുന്ന ആളുകളും ഉണ്ടാകുന്നത് സാമൂഹിക ആകർഷണത്തിന്റെ ഭാഗമാണ്.
സാമൂഹികമായി ആകർഷിക്കപ്പെടുന്നവർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ കൂടുതലായി ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
10)പ്രൊട്ടക്റ്റീവ് അട്രാക്ഷൻ
:::::::::::::::::::::::::::::::::::::::::::::::::::::::
ഒരു കുട്ടി,വളർത്തുമൃഗങ്ങൾ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റൊരു വ്യക്തി എന്നിങ്ങനെയുള്ളവരിൽ ഒരു വ്യക്തിക്ക് തോന്നുന്ന ആകർഷണമാണിത്.
സംരക്ഷിത ആകർഷണം തോന്നുന്ന ആളുകൾ സഹായം ആവശ്യമുള്ള ആളുകളാവും.
ആവശ്യമുള്ള ഒരാളെ സഹായിക്കാൻ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉപേക്ഷിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരിൽ ആകർഷകത്വം സൃഷ്ടിക്കുന്നു.
ലെറ്റ് മീ കൺക്ലൂഡ്
::::::::::::::::::::::::::::::::::::::
ആകർഷണങ്ങളെ ശ്രദ്ധാപൂർവ്വം നോക്കിക്കാണുക.
ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചേക്കാം.
നമ്മളാരും ഒരേ രീതിയിൽ
പെരുമാറുന്നവരല്ല.നമ്മളാരും ഒരേ കാര്യത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുമല്ല.
വൈകാരികമോ ബുദ്ധിപരമോ
അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ,വ്യക്തമായ ഒന്ന് (ലൈംഗിക ആകർഷണം)ഒഴികെ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ
അത് തികച്ചും സ്വാഭാവികം മാത്രമാണ്.
ആകർഷിക്കപ്പെടുന്നത് ഒരു പ്രശ്നമായി കാണുമ്പോഴാണ്
സ്വയം സന്തോഷം കണ്ടെത്താൻ
കഴിയാതെപോകുന്നത്.
അതിനാൽ നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണെന്ന് കരുതരുത്.മറിച്ച് വ്യത്യസ്തമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നെ അതിനർത്ഥമുള്ളൂ.
?????
തലോടൽ
================
എന്താവും സ്പർശനം കൊണ്ട് നാം അർത്ഥമാക്കുന്നത്.നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ഞാൻ പറയും നിങ്ങളത്
ചിന്തിച്ചുനോക്കണം.
കാരണം ഓരോ സ്പർശനവും എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാകണമെങ്കിൽ നമ്മുക്കും ഒരു ചിന്ത നല്ലതാണ്.
വാക്കേതര ആശയവിനിമയത്തിലൂടെ ഒരു
💬 Comments
View all comments