0%

Chapter Title : ആകർഷണം തലോടൽ ചുംബനം [ആൽബി]

Author : alby Read All Parts 237

കാത്തുസൂക്ഷിക്കേണ്ടതിന്റെ,
ഉപദേശങ്ങളും നിർദ്ദേശങ്ങളും സുരക്ഷിതത്വവും,
ലഭിക്കേണ്ടതിന്റെ ആവശ്യകത
എന്നിവയെ സൂചിപ്പിക്കുന്ന രീതി.

ഒരു സുഹൃദ്‌ബന്ധം അല്ലെങ്കിൽ ഉടമ്പടി ഊട്ടിയുറപ്പിക്കുന്നതിന്റെ
അടയാളം.പുതിയൊരു കൂട്ടുകെട്ട്
ഉണ്ടാക്കുന്നതിനുള്ള അപേക്ഷ
എന്നിവയും ഇതിലൂടെ അർത്ഥമാക്കാം.

ലെറ്റ്‌ മി കൺക്ലൂഡ്
::::::::::::::::::::::::::::::::::::::
ചുരുക്കിപ്പറഞ്ഞാൽ പൊതുവെ കണ്ടുവരുന്ന
സ്‌പർശനങ്ങളുടെ ഏറ്റവും അടിസ്ഥാനപരവും വ്യക്തവുമായ ഉദ്ദേശ്യങ്ങൾ മാത്രമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

ആയതിനാൽ ഓരോതവണ
സ്പർശിക്കുമ്പോഴും സ്വയം അറിഞ്ഞിരിക്കുക എന്ന് മാത്രമേ ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളൂ.

?????
ചുംബനം
=================

ചുംബനം-അതെ! ചുംബനം ആളുകൾക്കിടയിൽ വിശദീകരിക്കാനാകാത്ത സന്തോഷം അതുളവാക്കുന്നുണ്ട്.
അവർ പരസ്പരം അവരുടെ വാത്സല്യം ആശയവിനിമയം നടത്താൻ ഒരു മാധ്യമമായി ചുംബനത്തെ ഉപയോഗിക്കുന്നു.

വാസ്തവത്തിൽ,ഒരു മോശം ചുംബനം പോലെ മറ്റൊന്നുമില്ല. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഓരോ ചുംബനവും നല്ലതാണ്.

എന്നിരുന്നാലും, ചുംബനങ്ങൾ വ്യത്യസ്ത വികാരങ്ങളെയും വിചാരങ്ങളെയും ഉളവാക്കുന്നു.
ഒറ്റുകൊടുക്കാൻ പോലും ചുംബനത്തെ ഉപയോഗിച്ചതായി നമുക്ക് വായിക്കാൻ കഴിയും.

പങ്കാളികൾ തമ്മിലുള്ള വികാരാധീനമായ റൊമാന്റിക് ലിപ് ലോക്ക്,ഒരു കുട്ടിക്ക് അമ്മ നൽകുന്ന ഊഷ്മളതയുള്ള ചുംബനങ്ങൾ മുതലായവ സാധാരണയായി കണ്ടുവരുന്നു.

നല്ലൊരു ചുംബനം ശാരീരിക സ്പർശനത്തേക്കാൾ
മികച്ചതാണ്.ചുംബന നാമങ്ങളുടെ തരവും അവയുടെ അർത്ഥവും ഒന്നറിഞ്ഞിരിക്കുക എന്നത് ഇക്കാലത്ത് ഏറ്റവും മിനിമം വേണ്ട ഒരറിവും.

കൂടാതെ, ഈ രസകരമായ ചുംബനങ്ങൾ എങ്ങനെ,എവിടെ, ആർക്കാണ് നൽകാൻ കഴിയുക?
രസകരമായ ഒരു ചോദ്യമാണത്.

അതിനായി സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന 5
തരം ചുംബനങ്ങൾ ഞാനിവിടെ
പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

1902 ൽ എഴുതപ്പെട്ട“ ചുംബനവും ചരിത്രവും” എന്ന പുസ്തകത്തിൽ വ്യത്യസ്ത തരം ചുംബനങ്ങൾ ചേർത്ത ഡാനിഷ് റൊമാന്റിക് ആയിരുന്നു ക്രിസ്റ്റഫർ നൈറോപ്പ്.യഥാർത്ഥ കൃതി പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വില്യം ഫ്രെഡറിക് ഹാർവി ആണ്.

സ്നേഹം, സമാധാനം, വാത്സല്യം, ബഹുമാനം, സൗഹൃദം തുടങ്ങിയ വികാരങ്ങളുടെയടിസ്ഥാനത്തിൽ ചുംബനങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നുവെന്ന് നൈറോപ്പ് പറയുന്നു.

സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന
അവയോരോന്നിനെയുംക്കുറിച്ച്,
അവയുടെ ഉദ്ദേശത്തെക്കുറിച്ച് അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്ന് നമുക്ക് ചുരുക്കമായി എടുക്കാം:

1)കിസ്സ് ഓഫ് ലവ്
:::::::::::::::::::::::::::::::::::::

പരസ്പരമുള്ള ആഗ്രഹം കൊണ്ട് നിറഞ്ഞിരിക്കുന്നതും ചുണ്ടുകളിൽ സാധാരണയായി കാണപ്പെടുന്നതുമാണ് ഒരു പ്രണയ ചുംബനം.

ഇതൊരു വ്യക്തിയുടെ ആകർഷണവും പരസ്പരമുള്ള സ്നേഹബന്ധവും കാണിക്കുന്നു. പരസ്‌പരം

💬 Comments

View all comments