Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
കിടന്നിട്ട് പുതപ്പ് വലിച്ച് തലവഴി മൂടി. തുടര്‍ച്ചയായുള്ള ഇടിവെട്ട് കാരണം ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് അവനെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു. എങ്ങനെയോ വേഗം ഉറങ്ങുകയും ചെയ്തു.
രാവിലെ 5 മണിക്ക് ഉണര്‍ന്നപ്പൊ കറണ്ട് ഉണ്ടെന്ന് കണ്ട് ആശ്വാസമായി. ഇടിവെട്ട് ഇല്ലായിരുന്നു, മഴയും തോർന്നിരുന്നു.
അപ്പോഴും ബിബിനെ ഞാൻ കെട്ടിപിടിച്ചു കൊണ്ടാണ് കിടന്നിരുന്നത്. അവനെ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ഇച്ചായനും ബിബിനും എന്റെ പേടിയെ കുറിച്ചറിയാം. തുടർച്ചയായി ഇടിവെട്ടുമ്പൊ മാത്രമാണ് എനിക്ക് പേടി. അന്നേരം അവർ രണ്ട് പേരില്‍ ആരെയെങ്കിലും ഞാൻ കെട്ടിപിടിച്ചു കൊണ്ട് നില്‍ക്കുന്നത് സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ അവർ രണ്ടുപേരും എന്നെ എപ്പോഴും കളിയാക്കാറുമുണ്ട്.
ഞാൻ ബിബിനെ വിട്ടിട്ട് എഴുനേറ്റ് ബിബിനും മോളേയും എണീപ്പിച്ചു. ശേഷം എഴുനേറ്റ് ചെന്ന് ദൂരെ ടീപ്പോയിൽ വച്ചിരുന്ന മൊബൈൽ എടുത്ത് ഓണാക്കി.
സമയം 5:10. ആറു മണിക്കാണ് പള്ളിയില്‍ കുര്‍ബാന, ഞാൻ എന്റെ റൂമിൽ വന്ന് കുളിച്ച് റെഡിയായി.
മഴ ഇല്ലായിരുന്നത് കൊണ്ട് ബിബിന്റെ ബൈക്കിലാണ് പള്ളിയില്‍ പോയത്. പള്ളിയില്‍ മോള് ബിബിന്റെ കൂടെയും ഞാൻ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തുമാണ് ഇരുന്നത്. കുര്‍ബാന കഴിഞ്ഞ് തിരികെ വരുന്ന വഴിക്ക് സ്റ്റാളിൽ കേറി ചിക്കണും വാങ്ങിച്ചു കൊണ്ടാണ് വന്നത്.
കാപ്പി കുടി കഴിഞ്ഞിട്ട് ഞങ്ങൾ തുണി കഴുകിയിട്ടു. വീട് തുടച്ചു. ഉച്ചക്കുള്ള ഫുഡ്ഡും ഒണ്ടാക്കി വച്ചു.
എല്ലാ ജോലിയും കഴിഞ്ഞപ്പോ സമയം 11:30. ഞായറാഴ് ദിവസങ്ങളില്‍ ഉച്ച ഭക്ഷണം ഞങ്ങൾ രണ്ട് മണിക്കാണ് കഴിക്കാറ്. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ബിബിനും മോളും കൂടി എന്തോ ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞു. അതിനായി അവർ കുറെ കാർഡ് ബോർഡ്, ബിബിന്റെ ശേഖരങ്ങളിൽ നിന്ന് ഒരു കുഞ്ഞ് മോട്ടോര്‍, പിന്നേ വേറെയും എന്തൊക്കെയോ സാമഗ്രികള്‍ എടുത്തുകൊണ്ട് ഹാളില്‍ വന്നിരുന്ന് രണ്ടൂംകൂടി എന്തോ ചെയ്യാൻ തുടങ്ങി. കുറച്ചുനേരം ഞാൻ അതൊക്കെ നോക്കിയിരുന്നു. പക്ഷേ അല്‍പ്പം കഴിഞ്ഞ് തിങ്കളാഴ്‌ച രാവിലെ 5:30ന് പിള്ളേർക്ക് ട്യൂഷന്‍ കൊടുക്കാനുള്ള നോട്സ് പ്രിപ്പെയർ ചെയ്യാനായി ഞാൻ എന്റെ റൂമിലേക്ക് വന്നു.
സമയം പമ്പരം പോലെ കറങ്ങി തീര്‍ന്നു.
💬 Comments
View all comments