0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 43.2K

അവന്റെ കണ്ണുകൾ വിടര്‍ന്നത്. അവനോട് എപ്പോഴെങ്കിലും ദേഷ്യം തോന്നുമ്പൊ ഞാൻ അവന്റെ അടുത്ത് ഇരിക്കാറില്ല.

ഇച്ചായന്‍ വെള്ളമടി തുടങ്ങി. അല്‍പ്പം മാത്രം കുടിക്കുമെന്ന് പറഞ്ഞ ആളാണ്, ഇപ്പൊ നാലാമത്തെ പെഗ് ഒഴിച്ചു വച്ചത്‌. ഇച്ചായൻ പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ട്‌ കുടി തുടർന്നു. കുടി നിര്‍ത്തുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഞാനും ബിബിനും ചിപ്സ് മാത്രം കഴിച്ച് കമ്പനി കൊടുത്തു.

“പുറത്ത്‌ മഴ തകർത്ത് പെയ്യുന്നു, അകത്ത് ഞാൻ തകർത്ത് കുടിക്കുന്നു. എന്തു രസം തണുപ്പത് കുടിക്കാന്‍.” ഇച്ചായന്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

“മതി അങ്കിള്‍ കുടിച്ചത്, ഇനി ചെന്ന് കിടക്കു. എത്ര നേരമായി ആന്റി വെയിറ്റ് ചെയ്യുന്നു.” എന്റെ മുഖത്ത് കണ്ട പരിഭവം കാരണം ബിബിൻ പറഞ്ഞു നോക്കി.

“ഹാ, ചുമ്മാതിരിക്ക് ബിബിനെ.” ഇച്ചായന്‍ നാലാമത്തെ പെഗ് കുടിച്ചിട്ട് അഞ്ചാമതും ഒഴിച്ചു.

“എന്ന ഞാൻ പോയി കിടക്കട്ടെ. വെളുപ്പിന് പിള്ളേർക്ക് ട്യൂഷന്‍ കൊടുക്കാനുള്ളത.” ഇച്ചായനെ നോക്കി അല്‍പ്പം നിരാശയിൽ പറഞ്ഞിട്ട് ഞാൻ എഴുനേറ്റ് റൂമിൽ വന്നു.

മൂലയില്‍ കിടക്കുന്ന മേശയിൽ അലാറം സെറ്റ് ചെയ്ത ശേഷം അവിടെതന്നെ മൊബൈല്‍ വച്ച നിമിഷം പെട്ടന്ന് ഇടി വെട്ടി.

“നാശം.” പേടിച്ച് പോയ ഞാൻ ലൈറ്റ് പോലും ഓഫാക്കാതെ ഓടിച്ചെന്ന് ബെഡ്ഡിൽ കേറി. ഞാൻ വേഗം ഷീറ്റ് വലിച്ച് മൂടിയിട്ട് ചുരുണ്ടുകൂടി കിടന്നു.

പുറത്ത്‌ മഴയുടെ ശക്തി കൂടി. ഇടക്കിടക്ക് ഇടി വെട്ടി. തണുപ്പും കൂടി വന്നു. പെട്ടന്ന് കരണ്ടും പോയി. കൂരാ കൂരിരുട്ട് കാരണം എന്റെ തലയിണ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാൻ കണ്ണുകൾ ഇറുക്കിയടച്ച്

💬 Comments

View all comments