Chapter Title : ആലപ്പുഴക്കാരി അമ്മ [Riya Akkamma]
എന്തിനാ ഇപ്പോള്‍ അഹ് ഭരണി എടുക്കുന്നത് ?
പലഹാരം വാങ്ങാനുള്ള കാശ് അതിലാടാ കൊച്ചേ
ആഹ കൊള്ളാം അമ്മ മാറിക്കേ ഞാന്‍ എടുത്ത് തരാം. കൈയ്യെത്തി പിടിക്കാന്‍ പോലും പറ്റാത്തടത്ത് ഓരോന്ന് എടുത്തു വെക്കും എന്നിട്ട് കിടന്ന് കഷ്ട്ടപ്പെടും
ഞാന്‍ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ട് അമ്മയെ മറ്റി നിര്‍ത്തി അലമാരയുടെ മുകളിലുള്ള ഭരണിയെടുത്ത് അടുക്കളയുടെ അടുപ്പിനരികില്‍ വെച്ചു കുരുമുളകും മറ്റും ഇട്ടു വച്ചിരുന്ന ഭരണി ആയിരുന്നു അത് അമ്മ ഭരണിക്കുള്ളില്‍ നിന്നും 200 രൂപയുടെ ഒരു നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു
കണ്ണാ വാവച്ചേട്ടന്‍ ഇപ്പോള്‍ പരിപ്പുവട ഇട്ടു കാണും നീ ഒരു ഇരുപത് പരിപ്പുവട വാങ്ങ് കാശ് തികഞ്ഞില്ലങ്കില്‍ ചേട്ടനോട് പറ അമ്മ കടയില്‍ വരുമ്പോള്‍ ബാക്കി തന്നോളാന്ന്
ഉം. വേറേ എന്തെങ്കിലും വാങ്ങണോ അമ്മേ ?
അഹ് പിന്നെ ഒരു പാക്കറ്റ് ബ്രൂവിന്റെ കാപ്പിപ്പൊടി കൂടി വാങ്ങിച്ചൊ
ശരി. അല്ല അമ്മേ ഇതെന്തിനാ കാശ് ഈ ഭരണിക്കുള്ളില്‍ വയ്ക്കുന്നത് ? അമ്മക്ക് അമ്മയുടെ ബാഗില്‍ വെക്കാന്‍ വയ്യേ ?
അയ്യടാ എന്നിട്ട് വേണം നിന്റെ തന്ത വന്നു അതെടുത്തോണ്ട് പോകാന്‍ ഒളിച്ചു വെച്ചിട്ടു കൂടി അങ്ങേരു വന്നു തെരഞ്ഞു പിടിക്കും അപ്പോഴാ
ഈ അമ്മേടെ ഒരു കാര്യം
ഹാ നിന്നു സമയം കളയാതെ പോയി വാങ്ങിച്ചിട്ട് വാ കണ്ണാ ആഹ് പെണ്ണുങ്ങളൊക്കെ വരാറായി
ഞാന്‍ അമ്മ തന്ന കാശും പോക്കറ്റില്‍ ഇട്ട് വീടിന്റെ പുറത്തേക്കിറങ്ങിഅമ്മയും എന്റെ പിന്നാലെ വന്നു അപ്പോഴാണു കസേരയും താങ്ങി പിടിച്ചു ഷീല ചിറ്റയും ഹിമയും വന്നത്
നീ ഇതെങ്ങോട്ടാ കണ്ണാ
💬 Comments
View all comments