0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 1 [kuttettan]

Author : kuttetten Read All Parts 325

ഇന്നലെ നിന്‌റെ പിറന്നാളായിരുന്നു , അറിഞ്ഞോ, രാജീവ് അതു മറന്നിരുന്നു. അല്ലെങ്കിലും ഐഐടി മദ്രാസ് എന്ന ലോകോത്തര സ്ഥാപനത്തിലെ അവസാന വർഷ പരീക്ഷ എഴുതുമ്പോൾ പിറന്നാളിനെക്കുറിച്ച് ആരോർക്കാൻ.21 വയസായിരിക്കുന്നു തനിക്ക്. അപ്പുക്കുട്ടാ, നിനക്ക് ഒരു ഗംഭീരൻ കല്യാണാലോചന വന്നിട്ടുണ്ട്, അണിമംഗലം തറവാട് എന്നു കേട്ടിട്ടുണ്ടോ, അവിടുത്തെ കൃഷ്ണകുമാറിന്‌റെ മകളാ, പേര് അഞ്ജലി.ഹരികുമാരമേനോൻ പറഞ്ഞു. മേലേട്ട് തറവാടുമായി അടുത്ത ബന്ധമുള്ളവരാണ് അണിമംഗലത്തുകാർ. ശക്തനായ ബിസിനസുകാരനും പൊതുപ്രവർത്തകനുമാണ് കൃഷ്ണകുമാർ.അഞ്ജലിയും രാജീവും കിന്‌റർഗാർട്ടനിൽ ഒരുമിച്ചായിരുന്നു പഠനം. എന്നാൽ പിന്നീട് രാജീവ് അവളെ കണ്ടിട്ടില്ല. ഇത്ര ചെറുപ്പത്തിൽ ഒരു കല്യാണത്തിനു രാജീവിനു താൽപര്യം പോരായിരുന്നു. അച്ഛാ, എനിക്ക് 21 വയസല്ലേ ഉള്ളൂ, ഒരു 7 വർഷം കൂടി കഴിഞ്ഞിട്ടു പോരെ കല്യാണം രാജീവ് അന്ധാളിപ്പോടെ പറഞ്ഞു.ഹരിമേനോൻ പത്രത്തിലേക്കു മുഖം പൂഴ്ത്തി. അച്ഛമമ്മയാണ് പിന്നെ സംസാരിച്ചത്. എടാ ചെക്കാ, നിന്‌റെ മുത്തച്ഛൻ എന്നെ കെട്ടുമ്പോൾ അദ്ദേഹ്തിനു 19 വയസാ പ്രായം, പിന്നെന്താ നിനക്ക് ഇപ്പോൾ കെട്ടിയാല്?' അവർ ചോദിച്ചു ആ അത് അന്ന്, ഇപ്പോളായിരുന്നെങ്കിൽ കേസായേനെ രാജീവ് കളിപറഞ്ഞു. എടാ നിന്‌റെ അമ്മ മരിച്ചിട്ട് , നമ്മൾ മൂന്നു പേർ മാത്രല്ലേടാ, എത്ര കാലമായടാ തറവാട് ഇങ്ങനെ , ഉറങ്ങിക്കിടക്കുന്നു' ഹരികുമാരമേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. രാജീവിനു വിഷമമായി. അവന്‌റെ പ്രിയപ്പെട്ട അച്ഛനല്ലേ, ഭാര്യ മരിച്ചതിനു ശേഷം നാ്ട്ടാരു മൊത്തം പറഞ്ഞിട്ടും വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്ന അച്ഛൻ, ഊണിലും ഉറ്ക്കത്തിലും അവന്‌റെ കാര്യം മാത്രം ആലോചിക്കുന്ന അച്ഛൻ. അച്ചന്‌റെ കണ്ണൊന്ു നനഞ്ഞാൽ , തൊണ്ടയിടറിയാൽ രാജീവ് സഹിക്കുമോ? രാജീവ് പയ്യെ കൈപ്പത്തി അച്ഛന്‌റെ കൈയിലമർത്തി, അ്ച്ചനു

💬 Comments

View all comments