0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 805

കൈയടിച്ച് പ്രമേയം പാസാക്കി..

'ങ്ങേ അഞ്ജലി പാട്ടൊക്കെ പാടുമോ, ' അപ്പു അടുത്തിരുന്ന ഋഷിയോട് ചോദിച്ചു.

'അപ്പുവേട്ടന് അറിയില്ല അല്ലേ ?, പണ്ട് സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ കലോത്സവത്തിൽ പാട്ടിന് ഫസ്റ്റ് ആയിരുന്നു അഞ്ജലി ചേച്ചി.പിന്നെ കോളേജിൽ ആയതിനു ശേഷം പാടി കേട്ടിട്ടില്ല :

ഋഷി അപ്പുവിനോടു പറഞ്ഞു.അപ്പുവിന് പുതിയ അറിവായിരുന്നു അത്.

'കമോൺ കമോൻ അഞ്ജലി . ' എല്ലാവരും കൈയടിച്ച് അവളെ ക്ഷണിച്ചു.സാധാരണ ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്ന കൃഷ്ണകുമാർ വരെ കൈയടിച്ചു.

ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അഞ്ജലി പാടി.വർഷങ്ങൾക്ക് ശേഷം. ആ പാട്ട് പക്ഷേ അവളുടെ അപ്പുവിന് മാത്രം ഉള്ളതായിരുന്നു.

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.

അത്രമേൽ ഇഷ്ടമായ്‌ നിന്നെയെൻ പുണ്യമേ

ദൂരതീരങ്ങളും ശ്യാമമേഘങ്ങളും സാക്ഷികൾ……

പ്രണയാതുരമായ ആ വരികൾ അവൾ പാടുമ്പോൾ അപ്പു അഞ്ജലിയെ നോക്കി.പ്രണയത്തിന്റെ എല്ലാ ഭംഗിയും വിടർന്ന അവളുടെ മുഖം.കാതരമായ അവളുടെ മിഴികൾ അവനെ ഉറ്റു നോക്കി ഇരുന്നു. അവളുടെ മുഖത്ത് സ്വർഗീയമായ പുഞ്ചിരി വിടർന്നു നിന്നു.

അപ്പൂ, എന്നിലേക്ക് വരൂ, അലിഞ്ഞു ചേരു, എന്നെ പൂർണതയുള്ളവളാക്കൂ,

ആരുമറിയാതെ അവളുടെ അന്ത രംഗം കൂടെപ്പാടി.

( തുടരും)

💬 Comments

View all comments