❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

📝 Ongoing

👁 265638 views ❤ 856 likes 💬 140 comments

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8
Alathoorile Nakshathrappokkal Part 8 |  Author : kuttettan | Previous Parts

അഞ്ജലിയുടെ പാട്ടിൽ ലയിച്ചിരുന്നു അപ്പു.എത്ര മനോഹരമായാണ് അവൾ പാടുന്നത്.ഇങ്ങനെ ഒരു കഴിവ് അവൾക്കുണ്ടെന്ന് അവനു ഒരിക്കലും അറിയില്ലായിരുന്നു.
പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.അഞ്ജലിയുടെ കസിൻ സഹോദരിമാരുടെ ഭർത്താക്കൻമാരായ കിരണേട്ടനും ജീവനേട്ടനുമായിരുന്നു അത്.
'എടാ അപ്പു, ഇവിടെ പാട്ടുകേട്ടിരിക്കാതെ ഇങ്ങട് വരൂ, ഒരു സാധനം തരാം' കിരണേട്ടൻ പറഞ്ഞു.
'എന്താണ് ഏട്ടാ അപ്പു?' തിരിച്ചു ചോദിച്ചു,.
'ഇങ്ങട് വാ നീയ്' അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.ടീപ്പോയിൽ ജാക്ക് ഡാനിയൽസിന്‌റെയും സിംഗിൾ മാർട്ടിന്‌റെയും ഓരോ കുപ്പികൾ.വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്‌സ്.കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.

'കള്ളുകുടിയാണോ' അപ്പു കിരണിനോടു ചോദിച്ചു.
'ഉവ്വ്, നീ കുടിക്കാറില്ലേ..' കിരൺ തിരിച്ചു ചോദിച്ചു.
'ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.'അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.

'അയ്യോ അങ്കിൾ ഞാൻ പോട്ടെ.' അപ്പു പ

📚 Chapters

1 published

Related Stories

💬 Comments

View all comments