Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 2
പറഞ്ഞു'കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
'ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി, സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.'മോളേ, ' അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു. 'ഞാനിനി അധികകാലമില്ലെന്ന്ു മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന വ്ച്ചത്. മരിക്കുന്നതിനു മുൻപ് നിന്‌റെ മാംഗല്യം എനിക്കു കാണണം മോളെ'
സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം . അമ്മയുടെ ആഗ്രഹപ്രകാരമാണ് തന്‌റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി. അവൾ അമ്മയെ ചേർത്തു പിടിച്ചു.
'മോളേ, മേലേട്ടുകാർ നല്ലവരാണ്. രാജീവിനെക്കുറിച്ചു ഞങ്ങൾ അന്വേഷിച്ചു, ഇത്ര നല്ലൊരു പയ്യൻ വേറെയുണ്ടാവില്ല. നിന്‌റെ അതേ പ്രായവും. അമ്മയുടെ അവസാനത്തെ ആഗ്രഹമാണിത്.ഇനിയൊന്നും അമ്മ ആവശ്യപ്പെടില്ല. മോൾ എനിക്കു വാക്കു താ?' സരോജ പറഞ്ഞു.
അഞ്ജലിയുടെ കണ്ണു നിറഞ്ഞു വന്നു. വിറയാർന്ന കൈകൾ അവൾ അമ്മയുടെ കൈപ്പത്തിയിൽ ചേർത്തു വച്ചു. എന്നിട്ടു ഇടറിയ ശബ്ദത്തിൽ പറഞ്ഞു 'വാക്ക്, എനിക്കു സമ്മതാണ്'
പെണ്ണുകാണൽ ദിവസം വന്നെത്തി. അഞ്ജലിയുടെ കൂട്ടുകാരികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു.നിസംഗതയോടെ ഇരിക്കുകയായിരുന്നു അവൾ ..ആകെ തണുത്തുറഞ്ഞ ഭാവം. വിവാഹ ജീവിതം എന്നതു ഒരിക്കലും അവളുടെ സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നി്ല്ല. അമ്മയോടു പറഞ്ഞ വാക്കു പാലിക്കാൻ വേണ്ടി മാത്രം ...എങ്കിലും ബന്ധുക്കളും കൂട്ടുകാരികളും വെറുതേ വിടാൻ ഒരുക്കമല്ലായിരുന്നു.ഒരു വെളുത്ത ചുരിദാറായിരുന്നു അവൾ ധരിച്ചത്. അതിസുന്ദരിയായ അഞ്ജലിയെ അണിയിച്ചൊരുക്കാൻ കൂടിനിന്നവർ മൽസരിച്ചു.
പത്തോടെ രാജീവും ബന്ധുക്കളും അഞ്ജലിയുടെ തറവാടായ അണിമംഗലത്തെത്തി.കൃഷ്ണകുമാറും സരോജയും അവരെ സ്വീകരിച്ചിരുത്തി.
രാജീവ് ഒരു വെളുത്ത ഷർട്ടും ജീൻസുമാണു
💬 Comments
View all comments