0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3

Author : kkstories Read All Parts 113

വിളിച്ചുപറഞ്ഞു'ദേ അഞ്ജലി, ഞാനുറപ്പു തരുന്നു, ഇവിടം അപ്പുവിനു നന്നായി ഇഷ്ടപ്പെടും, നിന്‌റെ മുഖത്തു തന്നില്ലെങ്കിലും ഇവിടെ ഒരുമ്മ അവൻ തരുംട്ടോ' കസിൻ സഹോദരിയുടെ കമന്‌റ് കേട്ടു മറ്റുള്ളവർ പൊട്ടിച്ചിരിക്കുമ്പോൾ അഞ്ജലിയുടെ മുഖത്തേക്കു ചോര ഇരച്ചുകയറുകയായിരുന്നു,'ഉമ്മ വയ്ക്കാനിങ്ങു വരട്ടെ, കരണം അടിച്ചു പുകയ്ക്കും ഞാൻ' പെൺകുട്ടികളുടെ പൊട്ടിച്ചിരികൾക്കിടയിൽ അഞ്ജലിയുടെ ആത്മഗതം ആരും കേട്ടില്ല. ----------------- അണിമംഗലത്തെ തറവാട്ടുക്ഷേത്രത്തിലായിരുന്നു കല്യാണം.പരമ്പരാഗതമായി തറവാട്ടിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് ഇവിടെയാണ്. സ്വന്തമായി ഒരു ഓഡിറ്റോറിയമുണ്ടെങ്കിലും കൃഷ്ണകുമാർ അതു പരിഗണിക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല. രാവിലെ തറവാട്ടിലെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് അപ്പു അണിമംഗലം തറവാട്ടിലേക്കു ബന്ധുക്കളോടൊപ്പം പുറപ്പെട്ടു. അച്ഛൻ പുതുതായി വാങ്ങിക്കൊടുത്ത മിനിക്കൂപ്പറിൽ.ആലത്തൂരിൽ നിന്നു പുറപ്പെട്ട കാർ അണിമംഗലത്തേക്കെത്തുമ്പോഴേക്കും അവന്‌റെ നെഞ്ചിൽ പെരുമ്പറ ഉച്ചസ്ഥായിയിലെത്തി. ചെറുപ്രായത്തിൽ വിവാഹിതനാകുന്ന ഒരു പയ്യൻ അഭിമുഖീകരിക്കുന്ന എല്ലാ വെപ്രാളവും മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.സുഖകരമായ അനുഭൂതി അപ്പുവിനെ പൊതിഞ്ഞുനിന്നു. വിവാഹത്തിനു പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു. തെളിഞ്ഞമാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി, കാറിന്‌റെ ചില്ലിലേക്കു മഴത്തുള്ളികൾ ശ്രൂം എന്ന ശബ്ദത്തോടെ വന്നിടിച്ചു. മഴ അപ്പുവിന് എന്നും ഹരമാണ്. കാറിന്‌റെ ചില്ലുതാഴ്ത്തി അവൻ കൈക്കുമ്പിളിലേക്കു മഴത്തുള്ളികളെ പിടിച്ചു. വീശിയടിക്കുന്ന കാറ്റിൽ മഴ അവന്‌റെ മുഖത്തേക്കു വീണു, ഏതോ പൂക്കളുടെ സുഗന്ധവും വഹിച്ച്. 'എടാ ചെക്കാ, അധികം മഴ കൊണ്ട് പനി പിടിക്കേണ്ട, രാത്രിയിലെ കാര്യം കുഴയും' കാറിലുണ്ടായിരുന്ന ബന്ധുക്കളിലാരോ തമാശയായി പറഞ്ഞു, അപ്പുവിന്‌റെ മുഖം നാണത്താൽ ചുവന്നു തുടുത്തു. കോരിച്ചൊരിയുന്ന മഴയുടെ തണുപ്പുമേറ്റു കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും അപ്പുവിന്‌റെ മനസ്സിലെ ടെൻഷനു യാതൊരു ശമനവുമുണ്ടായിരുന്നില്ല, അവൻ വെട്ടിവിയർത്തുകൊണ്ടിരുന്നു.ഒടുവിൽ ആ നിമിഷമെത്തി, അഞ്ജലി അവനു സമീപത്തേക്കു നടന്നു , ഇടതു വശത്തു വധുവിനു വിധിച്ച സ്ഥലത്ത് അവൾ ഇരുന്നു , കലുഷിതമായ മുഖത്തോടെ. ചുവന്ന പട്ടുസാരിയിലുംകമ്പികുട്ടന്‍.നെറ്റ് ആഭരണങ്ങളിലും പൊതിഞ്ഞ അഞ്ജലിയെ അപ്പു ഒന്നു പാളി നോക്കി, ഹൗ, തങ്കത്തിൽ തീർത്ത ദേവീവിഗ്രഹം പോലുണ്ടായിരുന്നു അവൾ, സൗന്ദര്യത്തിന്‌റെയും ഐശ്വര്യത്തിന്‌റെയും നിറകുടം, നോട്ടം പിൻവലിക്കാൻ അവനു കഴിഞ്ഞില്ല. അഞ്ജലി അവനെ പെട്ടെന്നു നോക്കി, എല്ലാ തീക്ഷ്ണതയുമുള്ള ഒരു കത്തുന്ന നോ്ട്ടം. അതു നേരിടാനാകാതെ അപ്പു തന്‌റെ മിഴികൾ താഴ്ത്തി. എല്ലാം ചിട്ടപ്പടി തന്നെ നടന്നു.

💬 Comments

View all comments