0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3

Author : kkstories Read All Parts 265

മനുഷ്യൻ ആർദ്രമായ കണ്ണുകളോടെ അപ്പുവിനെ നോക്കി,'എന്‌റെ മകളെ ഒരിക്കലും ്‌സ്‌നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, അവൾ പാവമാണ്, അവിടെ അവളെ്‌പ്പോഴും സന്തോഷവതിയായിരിക്കണം'. ഇടയ്‌ക്കൊന്ന്ിടറിയെങ്കിലും കൃഷ്ണകുമാർ പറഞ്ഞുതീർത്തു. അപ്പു തിരിച്ചൊന്നും പറഞ്ഞില്ല, പകരം കൃഷ്ണകുമാറിന്‌റെ കൈകളിൽ ഒന്നു തലോടി, എല്ലാം താൻ ്‌കേട്ടുവെന്ന് അറിയിക്കും പോലെ. ---------------------------------- അപ്പുവിന്‌റെ ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു വന്നപ്പോഴേക്കും രാത്രി ഒരുപാടു വൈകിയിരുന്നു. അഞ്ജലിക്ക് ആരെയും പരിചയപ്പെടാൻ താൽപര്യമുണ്ടായിരുന്നില്ല, എന്നാ്ൽ പയ്യെ പയ്യെ എല്ലാവരെയും അവൾ ഇഷ്ടപ്പെട്ടു.തന്‌റെ തറവാട്ടിൽ ഇല്ലാത്ത ഒന്ന് അപ്പുവിന്‌റെ വീട്ടിൽ ഉണ്ടെന്ന് അഞ്ജലിക്കു തോന്നി, നിറഞ്ഞ സ്‌നേഹത്തിൽ ബന്ധങ്ങളെ പൊതിയുന്ന ഒരു അദൃശ്യമായ നൂൽ.അപ്പുവിന്‌റെ അച്ഛനായ ഹരികുമാരമേനോനോടു പ്രത്യേകമായ ഒരിഷ്ടം അവൾക്കു തോന്നി. തന്‌റെ അച്ഛൻ ഒരു ജന്മത്തിൽ തരാത്ത പിതൃവാൽസല്യം അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ നൽകിയെന്ന് അ്ഞ്ജലിക്കു തോന്നി.അപ്പു തികച്ചും ഭാഗ്യവാനാണ്, അവൾ മനസ്സിലോർത്തു, എല്ലാവർക്കും അപ്പുവിനെ എന്തിഷ്ടമാണ്. 'ഹാ, നിങ്ങളെല്ലാവരും കൂടി ഇവളെ ഇന്നു രാത്രി തന്നെ കത്തിവച്ചു കൊല്ലാനാണോ പരിപാടി, ബാക്കി സംസാരമൊക്കെ നാളെയാകാം, മോളേ അഞ്ജലി, നീ മുറിയിലേക്കു ചെല്ലൂ' അപ്പുവിന്‌റെ അമ്മായി അവരുടെ അടുത്തേക്കു ചെന്നു പറഞ്ഞു. മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങളുമായി അഞ്ജലി അപ്പുവിന്‌റെ മുറി ലക്ഷ്യമാക്കി നീങ്ങി.വാതിൽ തുറന്ന് അകത്തു കയറിയ അവൾ കണ്ടത്, കട്ടിലിൽ തളർന്നുറങ്ങുന്ന അപ്പുവിനെയാണ്. കല്യാണദിവസത്തിന്‌റെ ക്ഷീണം കാരണം അ്ഞ്ജലിയെ ക്കാത്തിരുന്ന പാവം അ്പ്പു മയക്കത്തിലേക്കു വഴുതി വീണിരുന്നു. കട്ടിലിനരികിലുള്ള കസേരയിലേക്ക് അഞ്ജലി ചാഞ്ഞു.ഒരു നിമിഷം, അവൾ അവന്‌റെ മുഖത്തേക്കൊന്നു നോക്കി, സുഖ സുഷുപ്തിയിലാണ്ട അപ്പു. സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിച്ച മാലാഖയുടെ ഉറക്കം ചിത്രീകരിക്കുന്ന ഒരു പെയിന്‌റിങ് പൂനയിലെ

💬 Comments

View all comments