Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4
അതെന്നായാലും അന്നു വരെ ഈ അപ്പു കാത്തിരുന്നോളാം' അതും പറഞ്ഞു വാതിലിനടുത്തേക്കു നടന്ന അപ്പു ഒന്നു തിരിഞ്ഞു നിന്നു. ' ഇപ്പോ ഇവിടെ സംഭവിച്ചത് ഞാ്ൻ അഞ്ജലിയോടു പറയണില്യ, പക്ഷേ നീയുണ്ടല്ലോ, നീ ഇവിടുന്നു പൊയ്‌ക്കോണം, ഇപ്പോ തന്നെ, രണ്ടു മണിക്കൂർ...അതിനു ശേഷം നിന്നെ ഈ പാലക്കാട് ജില്ലയിലെവിടെയെങ്കിലും കണ്ടാൽ.......' മാസ് ഡയലോഗുമടിച്ച് അപ്പു വീടിനു പുറത്തേക്കിറങ്ങി, തന്‌റെ ബൈക്ക് ്‌സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ പോയി. അപ്പുവിന്‌റെ ഓരോ വാക്കുകളും അഞ്ജലിയുടെ ഹൃദയത്തിലേക്കാണു ചെന്നത്. അതവിടെ കുത്തിനോവിച്ചു മുറിവുണ്ടാക്കി.അപ്പു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അഞ്ജലി മനസ്സിലാ്ക്കുകയായിരുന്നു.താനുദ്ദേശിച്ചതിനും എത്രയോ നിലവാരമുളളതാണ് അപ്പുവിന്‌റെ വ്യക്തിത്വമെന്ന് അവൾ തിരിച്ചറിഞ്ഞു. അഞ്ജലി രേഷ്മയുടെ അടുക്കൽ ഓടിച്ചെന്നു, അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. 'ഹയ്യോ, എന്തൊരു വേദന' പുറം തടവിക്കൊണ്ട് രേഷ്മ നിലവിളി്ച്ചു. 'വേദനിച്ചോ?' അഞ്ജലി അവളോടു ചോദിച്ചു. 'ഇല്ല, മധുരിച്ചു' ദേഷ്യപ്പെട്ട് രേഷ്മ പറഞ്ഞു ' വന്നു ബാഗ് പായ്ക്ക് ചെയ്യാൻ സഹായിക്കെടി, രണ്ടുമണിക്കൂറാ നിന്‌റെ കെട്ട്യോന്‌റെ ഡെഡ്‌ലൈൻ' 'അഞ്ജലി, ഞാനൊരു കാര്യം പറയട്ടെ' ബാഗിലേക്കു സാധനങ്ങൾ വയ്ക്കുന്നതിനിടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു. 'ങൂം, പറഞ്ഞോ' മുഖം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അഞ്ജലി മറുപടി നൽകി. 'അഞ്ജലി, അപ്പു പാവമാണ്, തനിത്തങ്കത്തെയാണ് നീ നഷ്ടപ്പെടുത്താൻ നോക്കുന്നത്' രേഷ്മ ഒന്നു നിർത്തി.'ഇതു പോലൊരു ആൺകുട്ടിയെ ഭർത്താവായി കിട്ടിയിട്ട് നീ അവനെ ഉപേക്ഷിച്ചാൽ നിന്നോടു തന്നെ ചെയ്യുന്ന പാപമായിരിക്കും അത്,ഒരിക്കലും അതിനു നിനക്കു മാപ്പു കിട്ടില്ല' വളരെ വികാരഭരിതയായി രേഷ്മ സംസാരിച്ചു. അതു കേട്ടിരുന്ന അഞ്ജലിയുടെ കൺകോണിൽ നീർ പൊടിച്ചു. 'അതെ, അപ്പു തങ്കമാണ്, പത്തരമാറ്റ് പരിശുദ്ധിയുള്ള തനിത്തങ്കം'
💬 Comments
View all comments