0%

Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]

Author : സ്മിത Read All Parts 1.1K

ചെയ്തു. കണാരൻ ചെല്ലുമ്പോൾ ജാനകി പുലിപ്പുറത്തിരിക്കുന്ന ഭവാനി ദേവിയുടെ ചിത്രത്തിലേക്ക് നോക്കി കണ്ണുകളടച്ച് കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയാണ്.

പ്രാർത്ഥന കഴിഞ്ഞ് തന്റെ പിമ്പിൽ നിൽക്കുന്ന കണാരനെ നോക്കി അവൾ പുഞ്ചിരിച്ചു.

"ങ്ഹാ, നിങ്ങൾ വന്നാരുന്നോ?"

"ആ..."

"അയാള് കിടന്നോ?"

അയാളോടൊപ്പം കിടക്കയിലിരിക്കവേ ജാനകി ചോദിച്ചു.

"കെടന്നു,""എടീ നാളെ അയാള് എഴുന്നേക്കുന്നേന് മുമ്പ് നമുക്ക് പോകണം...അമ്പലത്തി കയറി പ്രാർത്ഥിച്ചിട്ട് പോകണം...ഈ പ്രായത്തിൽ ഓപ്പറേഷൻ എന്നൊക്കെ വെച്ചാൽ..."

അയാളുടെസ്വരം ആർദ്രമായി.

"നിങ്ങള് വിഷമിക്കാതെ,"

അയാൾ അവളുടെ തോളിൽ പിടിച്ചു.

"ഒരു കൊഴപ്പോം വരില്ല...ഞാൻ ദേവിയോട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്...കൊറച്ച് പൈസേടെ കൊറവല്ലേ ഉള്ളൂ..ദേവി അതിന് വഴികാണിച്ചു തരും..."

കണാരന്റെ അമ്മയെ കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിരന്തരമായ വയറു വേദനയ്ക്ക് പരിഹാരം സർജറി മാത്രമേയുള്ളൂ എന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

'അമ്മയുടെ താമസം കണാരന്റെ അനിയൻ ദാമുവിന്റെ കൂടെയായിരുന്നെങ്കിലും സ്ഥിരം മദ്യപാനിയായിരുന്ന അയാളെക്കൊണ്ട് സർജറിയുടെ ചിലവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രാത്രി പലതുമാലോചിച്ചു കിടന്നത് കൊണ്ട് ആൽബിയ്ക്ക് പെട്ടെന്ന് ഉറക്കം വന്നില്ല.

പെട്ടെന്ന് വീടിന്റെ മുൻഭാഗത്ത് കതകിൽ മുട്ടുന്ന ശബ്ദം അയാൾ കേട്ടു. ഇനിയും അവർക്ക് സന്ദർശകരോ? ഇപ്പോൾ പത്തുമണിയെങ്കിലുമായിക്കാണണം. അവരുടെ സുഹൃത്തോ ബന്ധുവോ മറ്റാരെങ്കിലുമായിരിക്കാം.

"ജാനുവില്ലേ കാണാരാ?"

ആരോ ചോദിക്കുന്നത് കേട്ടു.

"ഇപ്പം കെടന്നതെ ഒള്ളൂ...എന്നാ സോമാ?"

"ഒരു പാർട്ടി വന്നിട്ടുണ്ട്...കാശ് ടീമാ..പൊറത്ത് കാറിലുണ്ട്..."

സോമൻ എന്നയാൾ പറയുന്നത് ആൽബി കേട്ടു.

ആൽബിയുടെ നെറ്റി ചുളിഞ്ഞു. അയാൾ പറഞ്ഞതിന്റെ അർഥമറിയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല.

താൻ അന്തിയുറങ്ങുന്നത് ഒരു വേശ്യാലയത്തിലാണ്! ഒരു വേശ്യ സമ്പാദിച്ച പണം കൊണ്ട്

💬 Comments

View all comments