0%

Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]

Author : സ്മിത Read All Parts 552

വേണ്ടേ എന്ന് ചോദിച്ചത്!"

ആൽബിയ്ക്ക് അതൊക്കെ അവിശ്വസനീയമായി തോന്നി.

ആദ്യമായാണ് ഇത്തരം ഒരു രംഗത്തിന് ശബ്ദം കൊണ്ടെങ്കിലും സാക്ഷിയാകുന്നത്.

താൻ അന്തിയുറങ്ങാൽ തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം.

തനിക്ക് ഭക്ഷണം തന്ന ആളുകളും കൊള്ളാം.

ഇതുപോലെ ഒരബദ്ധം ജീവിതത്തിൽ ഇനി പാറ്റാനില്ല.

എങ്ങനെയെങ്കിലും അഞ്ചുമണിയായാൽ മതിയാരുന്നു.

ആൽബിയ്ക്ക് ശരിക്കും ശ്വാസം മുട്ടി.

ആ വീടിനെയും കണാരനേയും ജാനകിയേയും അയാൾ വെറുത്തു.

ഇങ്ങനെയും മനുഷ്യരോ?

അയാൾ സ്വയം ചോദിച്ചു.

അയാൾ ഉറങ്ങാൻ ശ്രമിച്ചു.

പിറ്റേ ദിവസം ഉറക്കമുണർന്ന അയാൾ ഞെട്ടിപ്പോയി.

ജനാലയിലൂടെ വെയിൽ അടിച്ചു കയറുന്നു.

"ദൈവമേ!"

അയാൾ ഞെട്ടിയെഴുന്നേറ്റ് വാച്ചു നോക്കി.

"ഏഴുമണി!"

അതിദ്രുതം അയാൾ കിടക്കയുടെ അറ്റത്ത് വെച്ച മൊബൈൽ എടുത്തു.

"നാശം!"

അയാൾ പുലമ്പി.

താൻ അലാറം സെറ്റ് ചെയ്യാൻ മറന്നു പോയിരുന്നു!

"എന്റെ ദൈവമേ! എന്തോരം സമയമാണ് വേസ്റ്റ് ആയത്!"

തലമുടി മാടിയൊതുക്കി, ഒട്ടും വൈകാതെ, പ്രഭാത കൃത്യങ്ങളൊക്കെ ചെയ്ത്, ചായ്പ്പിന്റെ വാതിലടച്ച് അയാൾ വെളിയിലിറങ്ങി.

"ഇനി ഇതുപോലെ ഒരു ചാൻസ് കിട്ടില്ല...തനിക്ക് തിരിച്ചു ഒമാനിലേക്ക് പോകാൻ സമയമായി...ഇന്നിനി ചെയ്ത തീർക്കേണ്ട വേറെ എന്തോരം കാര്യങ്ങളാ ...!

ചെറുക്കനെ സൈക്യാട്രിസ്റ്റിനെ ഏപ്പിക്കാം,"

പലയിടത്തും പോകേണ്ടതുണ്ടായിരുന്നതിനാൽ ഉച്ച തിരിഞ്ഞാണ് ആൽബി എടക്കാട് തിരിച്ചെത്തിയത്.

ടാക്സി ഗേറ്റിന് വെളിയിൽ നിർത്തി അയാൾ ഇറങ്ങി.

ഗേറ്റ് തുറന്നതും മുറ്റത്ത് സൈക്കിൾ ഓടിക്കുകയായിരുന്നു മകനെ കണ്ട് അയാൾ അമ്പരന്നു.

സൈക്കിളോടിക്കുന്നോ! എന്ത് പറ്റി?

ആൽബിയെ കണ്ടതും അവൻ സൈക്കിളിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് ആവേശത്തോടെ ഉത്സാഹത്തോടെ ഓടിവന്നു.

"പാപ്പാ പാപ്പാ!!"

അവൻ അയാളെ ചുറ്റിപ്പിടിച്ചു.

മകനിൽ ഇതുവരെ കാണാത്ത ഭാഷയും ഭാവവും കണ്ട് ആൽബി അമ്പരന്നു.

"എന്തുപറ്റിടാ? എടാ കുട്ടാപ്പി എന്നാ പറ്റി?"

"എന്റെ പാപ്പാ!"

അവനാവേശം കൊണ്ട് വാക്കുകൾ കിട്ടിയില്ല.

"നീ പറയെടാ!"

തന്റെ കൈകളിൽ തൂങ്ങാൻ തുടങ്ങിയ മകനെ വാത്സല്യത്തോടെ എടുത്തുയർത്തിക്കൊണ്ട് ആൽബി ചോദിച്ചു.

"എന്റെ പപ്പാ..ഇന്നൊരു ചേച്ചി എന്നെ കൈവീശിക്കാണിച്ചു പപ്പാ...കൊറേ നേരം ..കൊറേ നേരം ..ട്രെയിൻ അങ്ങ് ദൂരെ കുന്നിന്റെ അപ്പുറത്ത് കാണാണ്ടാവുന്ന വരെ ആ ചേച്ചി എന്നെ കൈ വീശിക്കാണിച്ചു...അടുത്ത് ഒരു ചേട്ടനും ...ചേട്ടന്റെ

💬 Comments

View all comments