ആലീസ് ഇൻ വണ്ടർലാന്റ് [ധൃഷ്ടധ്യുമ്നൻ]
📝 Ongoing
👁 438150 views ❤ 415 likes 💬 46 comments
ആലീസ് ഇൻ വണ്ടർലാന്റ്
Alice in wonderland Author ധൃഷ്ടധ്യുമ്നൻ
"അടിച്ചു പൊട്ടിക്കെടാ അവന്റെ തല.. "
ജോ ലിഫ്റ്റ് ചെയ്തുയർത്തിയ വോളിബോൾ സ്മാഷ് ചെയ്തു ഫിനിഷ് ചെയ്യാനായി ചാടുന്ന സജിയെ നോക്കി അഖിൽ അലറി.
ജാസ് ആരാ മോൻ, അഖിലിന്റെ അലറലിൽ ആദ്യം തന്നെ തലയിൽ കൈവെച്ചു നിന്നിടത്തു കുത്തിയിരുന്നു. അവസാന പോയിന്റ് നേടി അവൻ ഗെയിം ഫിനിഷ് ചെയ്തപ്പോൾ ജാസും കൂട്ടുകാരും ഗ്രൗണ്ടിൽ നിന്ന് ഓടി ഒളിച്ചു.
ഒരേ പ്രായത്തിൽ ഉള്ളതെല്ലാം പ്ലസ്ടു സയൻസെടുത്തു എന്ജിനിയറങ്ങ് പാസായി ഊമ്പി തെറ്റി നിൽക്കുന്ന സമയം. മഞ്ഞുപെയ്യുന്ന ഈ സായംസന്ധ്യയിൽ ഓരോ വിശേങ്ങൾ പറഞ്ഞിരുപ്പാ ഇനി അവരുടെ പണി... ഓരോന്ന് ഇങ്ങനെ പറഞ്ഞിരുന്നപ്പോഴാ മിക്കപ്പോഴും പാതിക്ക് കളി നിർത്തി സജിയുടെ ബൈക്കുമായി പോകുന്ന ഇഖ്ബാൽ അവിടെ എത്തുന്നത്. ഇതിൽ ഇഖ്ബാലിനു ക്യാമ്പസ് ഇന്റർവ്യൂ പാസ്സ് ആയിട്ടും നാട് വിട്ടു പോകണം എന്ന ഒറ്റക്കാരണത്താൽ ആ ജോലിയിൽ ഇന്റെറെസ്റ്റിലില്ലാതെ കറങ്ങി നടക്കുന്നു. സജി ക്യാഡും ജോ ആട്ടോമേഷനും അഖിൽ സിസിഎൻഎ യും പഠിക്കുന്നു.
ജോ :- അളിയാ സജി ജാസിനെ തൂറിച്ചു.
അഖിൽ :- കളി തീർന്ന ഉടനെ അളിയൻ ഓടി ഒളിച്ചു
സജി :- മൈരൻ തലപൊത്തിക്കളഞ്ഞു അല്ലായിരുന്നേൽ ഉച്ചിക്ക് വീഴേണ്ട ബാൾ ആയിരുന്നു.
ഇഖ്ബാൽ :- അവന്മാർ എവിടെ വിളിക്ക്.
ജോ :- ആഹ് ബെസ്റ്റ്... ഇനി നാളെ കളിക്കാൻ നോക്കിയാൽ മതി.
അഖിൽ :- ഡാ ഞാൻ പോകുവാ പടത്തിനു പോകണം
ജോ :- ആരാ കൂടെ? ഓൾ രാത്രി
💬 Comments
View all comments