ആമ്പൽകുളം [ആരോ]
📝 Ongoing
👁 256461 views ❤ 2330 likes 💬 75 comments
ആമ്പൽകുളം
Aambal Kulam | Author : Arrow
(ഇത് എന്റെ ആദ്യ സംരംഭം ആണ്, വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാൽ ഞാൻ നന്നായിക്കോളാം. എന്ന് ആരോ എന്ന ആരോമൽ ?)
"മുത്തശ്ശി ഞാൻ ഒന്ന് ആമ്പൽകുളം വരെ പോയിട്ട് വരാം "
"ഹരിക്കുട്ടാ ഇപ്പോ പത്തു മണി ആവാറായില്ലേ, ഈ രാത്രി തന്നെ പോണോ, നല്ല മഞ്ഞും ഉണ്ടാവും "
" എന്റെ മുത്തശ്ശി, ഇന്ന് വന്നപ്പോഴേ ആദ്യം അവിടേക്ക് പോണം എന്ന് വിചാരിച്ചത, പക്ഷേ ഷീണം മൂലം ഉറങ്ങിപ്പോയി. ഇന്ന് നല്ല നിലാവും ഉണ്ടല്ലോ ഞാൻ അല്പനേരം ആ പടവിൽ ഇരുന്നിട്ട് പെട്ടന്ന് വരാം, കൊല്ലം കൊറേ ആയില്ലേ നമ്മുടെ നാട്ടിലെ മഞ്ഞു കൊണ്ടിട്ട് "
ഇത്രയും പറഞ്ഞ് ഞാൻ, മുത്തശ്ശിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തൊടിയിലേക്ക് ഇറങ്ങി. ഈ ആമ്പൽകുളം എന്നു പറയുന്നത് ഞങ്ങളുടെ തറവാട്ട് കുളമാ. കുളപ്പുരയും ഒക്കെ ഉള്ള ഒരു തനി traditional കേരള style കുളം. വേനൽ കാലത്തുപോലും വെള്ളം കുറയാത്ത വലിയ കുളം. വെള്ളത്തിനു മുകളിൽ പച്ച പരവധാനി വിരിച്ചത് പോലെ മുഴുവൻ ആമ്പൽ ഇലകൾ അവിടവിടെ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളും കൂമ്പിയ മൊട്ടുകളും അത് ഒരു കാഴ്ച തന്നെയാണ്. ഞാൻ എന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ചിലവിട്ടത് ആ കുളക്കടവിൽ ആയിരുന്നു. തൊടിയിലൂടെ, ആ നിലാവത്ത് മഞ്ഞു കൊണ്ട് കുളക്കടവിലേക്ക് നടന്നപ്പോൾ ഓർമ്മകളും കാട് കയറുന്നത് ഞാനറിഞ്ഞു.
" അവന്റെ തലവെട്ടം കണ്ടപ്പോഴേ എന്റെ മകൻ പോയി തന്തയെ കൊല്ലാൻ ഉണ്ടായ അസുര വിത്ത് "
മുത്തശ്ശൻ എന്നു
💬 Comments
View all comments