Chapter Title : ആംസ്റ്റർഡാം നൈറ്റ്സ് [Jon]
സുഖമായി കിടന്നുറങ്ങി. വെളുപ്പിന് എയർപോർട്ടിലേക്കുള്ള ടാക്സി കമ്പനിതന്നെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു, ആ രാത്രിയിലെ സുഖമായ ഉറക്കം കഴിഞ്ഞ് ഞാൻ വെളുപ്പിന് കൃത്യസമയത്തുതന്നെ എണീറ്റ് ഫ്രഷ് ആയി എയർപോർട്ടിലേക്കു പോകാൻ തയ്യാറായി.
പറഞ്ഞിരുന്ന സമയത്തുതന്നെ ടാക്സി എത്തി, ഞാൻ നാട്ടിലേക്കുള്ള സാധനങ്ങളും മറ്റും എടുത്ത് അതിൽകയറി. എയർപോർട്ടിൽ എത്തി ചെക്ക്-ഇൻ നടപടികളെല്ലാം പൂർത്തിയാക്കി വെയ്റ്റിംഗ് ഏരിയയിൽ ഇരിപ്പായി. നേരം വെളുത്തുവരുന്ന സമയമായതുകൊണ്ട് പുറത്ത് നല്ല തണുപ്പുണ്ട്,
അതുകൊണ്ട് ജാക്കറ്റ് ധരിച്ചാണ് എന്റെ ഇരിപ്പ്. ഫ്ലൈറ്റ് ഡിലേ ഒന്നും ഇല്ല, അതുകൊണ്ട് കറക്റ്റ് ടൈമിൽത്തന്നെ വിമാനത്തിനകത്തേക്ക് കയറാനുള്ള അനൗൺസ്‌മെന്റ് വന്നു. ഞാൻ എന്റെ ഹാൻഡ്ബാഗുമായിട്ട് വിമാനത്തിനകത്തേക്ക് കയറി, യാത്രക്കാരെല്ലാം കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം പുറപ്പെടാൻ തയ്യാറായി.
സീറ്റ്‌ബെൽറ്റ് ധരിക്കാൻ എയർഹോസ്റ്റസ്സുമാർ പറഞ്ഞതനുസരിച്ച് ഞാൻ അത് ധരിച്ച് സീറ്റ് അൽപ്പം പുറകിലേക്ക് മറിച്ച് ഒന്ന് മയങ്ങാൻ തയ്യാറായി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മധുരമുള്ള കുറച്ച് ദിവസങ്ങൾ സമ്മാനിച്ച ആംസ്റ്റർഡാം എന്ന നഗരത്തിലെ ഓരോരോ കാര്യങ്ങൾ ആലോചിച്ച് ഞാൻ അങ്ങനെ കിടന്നു...
THE END
💬 Comments
View all comments