Chapter Title : ആംസ്റ്റർഡാം നൈറ്റ്സ് [Jon]
നാട്ടിൽനിന്ന് അപ്പനും അമ്മയും വന്ന് എന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പ്രസവം നാട്ടിൽ വച്ചാകുമ്പോൾ എല്ലാകാര്യത്തിനും ആളുകൾ ഉണ്ടല്ലോ. ബോണിക്കും അതുതന്നെയായിരുന്നു താല്പര്യം. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ ഒരു അമ്മയായി. എനിക്കും ബോണിക്കും ഞങ്ങളുടെ വീട്ടിലുള്ളവർക്കും എല്ലാം സന്തോഷത്തിന്റെ നിമിഷം. അങ്ങനെ ഞങ്ങളുടെ കുഞ്ഞ് ഒരു വൈകി വന്ന വസന്തമായതുകൊണ്ട് എല്ലാവർക്കും വല്യ കാര്യമായിരുന്നു കുഞ്ഞിനെ.
ദിവസങ്ങൾ വീണ്ടും കടന്നുപോയിക്കൊണ്ടിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ മാമ്മോദീസയും നടത്തി എന്നെയും കുഞ്ഞിനേയും ബോണിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ചടങ്ങ് നല്ല ഗംഭീരമായിത്തന്നെ നടത്തി. നാട്ടിലുള്ള ഫ്രണ്ട്സും ഞങ്ങൾ ഇരുവരുടെ ബന്ധുക്കളും ബാംഗ്ലൂരിൽ നിന്ന് എന്റെയും ബോണിയുടെയും കമ്പനിയിലെ ഫ്രണ്ട്സും തുടങ്ങി എല്ലാവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനുശേഷം രണ്ടുദിവസം കഴിഞ്ഞ് ബോണി ബാംഗ്ലൂരിന് പോയി.
ഞാൻ മറ്റേണിറ്റി ലീവിൽ ആയതുകൊണ്ട് വീണ്ടും ഒരു മൂന്ന് മാസംകൂടി ബോണിയുടെ വീട്ടിൽതന്നെ നിന്നു. അങ്ങനെ എന്റെ മറ്റേണിറ്റി ലീവിന്റെ കാലാവധി അവസാനിച്ചു. വീട്ടുകാർ എല്ലാവരും ചേർന്ന് എന്നെയും കുഞ്ഞിനേയും ബാംഗ്ലൂരിൽ കൊണ്ടുവന്നു വിട്ടു. രണ്ട് ദിവസം എല്ലാവരും ബാംഗ്ലൂരിൽ താമസിച്ചശേഷം വീട്ടുകാർ തിരികെ നാട്ടിലേക്ക് തിരിച്ചു. ബാംഗ്ലൂരിലെ സാഹചര്യമായിട്ട് കുഞ്ഞ് ഒന്ന് അഡ്ജസ്റ്റ് ആകാൻവേണ്ടി ഞാൻ ഒരാഴ്ച്ചകൂടി ലീവ് എടുത്തു.
ലീവിന് ശേഷം ജോയിൻ ചെയ്യേണ്ടതുള്ളതുകൊണ്ട് വീട്ടിൽ കുഞ്ഞിനെ നോക്കാൻ സ്ഥിരമായിട്ട് ഒരാളെ വെച്ചു. ഞാൻ അങ്ങനെ വീണ്ടും കമ്പനിയിൽ ജോയിൻ ചെയ്തു. ജോലി പഴയപോലെ കുഴപ്പമില്ലാതെ തന്നെ പോയിക്കൊണ്ടിരുന്നു. ഒരുദിവസം എന്നെ പതിവില്ലാതെ ഞങ്ങളുടെ പ്രൊജക്റ്റ് മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ റൂമിലേക്ക് കയറിച്ചെന്ന എന്നോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞു.
💬 Comments
View all comments