Chapter Title : ആംസ്റ്റർഡാം നൈറ്റ്സ് [Jon]
ഞങ്ങളെല്ലാവരും ഫുഡ് കഴിക്കാൻ റെസ്റ്റോറന്റിലേക്കു പോയി. ഇന്നും അവിടെ ഫുഡ് കഴിക്കുന്നതിനു ഇടയിൽ ട്രീസ്സ ഉൾപ്പടെ പലരുടെയും ശ്രദ്ധ എന്നിൽത്തന്നെയായിരുന്നു. സെക്സ് അപ്പീൽ കാരണം രണ്ട് ദിവസംകൊണ്ട് ഞാൻ അവരുടെ ഇടയിൽ ഒരു സംസാരവിഷയം ആയി എന്ന് എനിക്ക് മനസ്സിലായി.ഏതായാലും അവരൊക്കെ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ മീറ്റിങ്ങും പുതിയ പ്രൊജക്റ്റുകളുടെ പ്ലാനിംഗുമൊക്കെയായിട്ട് ഒരാഴ്ച്ച പിന്നിട്ടു. ആ ഒരാഴ്ച്ചക്കുശേഷം കമ്പനി ഞങ്ങൾക്കെല്ലാവർക്കും ഒരു റിലാക്സ് കിട്ടാൻവേണ്ടി രണ്ട് ദിവസത്തെ ഫ്രീ ടൈം തന്നു.
ഞാൻ പതിവുപോലെ അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഫുഡും കഴിച്ച് റൂമിലേക്ക് പോന്നു. അടുത്ത രണ്ട് ദിവസം ഫ്രീ ആയതുകൊണ്ട് രാവിലെ മുതൽ അംസ്റ്റർഡാം ഒന്ന് കറങ്ങി കാണാം എന്ന് പ്ലാൻ ചെയ്തു. പിറ്റേദിവസം രാവിലെതന്നെ കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് പുറത്തേക്കിറങ്ങി. നല്ല തെളിഞ്ഞ അന്തരീക്ഷം, ഞാൻ നേരെ പോയത് ഒരു ബോട്ട് യാത്രക്കാണ്.അംസ്റ്റർഡാമിലെ നഗരത്തിനുള്ളിലെ കനാലുകളിലൂടെയുള്ള ബോട്ട് യാത്ര ലോകപ്രശസ്തമാണല്ലോ.
അപ്പൊ അത് ആസ്വദിക്കാൻ തന്നെ ആദ്യം പോയി. നല്ല ഗംഭീര കാഴ്ചകൾ നൽകുന്ന ഒന്നാണ് ഈ ബോട്ട് ടൂർ. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കനാലുകൾ, അതിനു ഇരുവശത്തും നല്ല ഭംഗിയുള്ള പുഷ്പങ്ങൾ നട്ടുവളർത്തുന്നു. നല്ല ക്ലാസ്സിക് മന്ദിരങ്ങൾ ഇരുവശത്തും തലയുയർത്തി നിൽക്കുന്നു , മരങ്ങളൊക്കെ വെട്ടിയൊതുക്കി നല്ല ഷേപ്പിൽ പരിപാലിക്കുന്നു. അങ്ങനെ മനോഹര കാഴ്ച്ചകൾ സമ്മാനിക്കുന്ന ആ ബോട്ട് യാത്ര ഉച്ചയോടെ അവസാനിച്ചു.
ഒരു നീണ്ട ബോട്ട് യാത്രയായിരുന്നതുകൊണ്ട് എനിക്ക് വിശന്നു തുടങ്ങിയിരുന്നു. അതുകൊണ്ട് യാത്ര അവസാനിച്ച് ബോട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ ഫുഡ്
💬 Comments
View all comments