Chapter Title : ആംസ്റ്റർഡാം നൈറ്റ്സ് [Jon]
റൂമിലെത്തിയ ഞാൻ ഒരു ചെറിയ മയക്കത്തോടെ അൽപ്പനേരം റസ്റ്റ് എടുത്തിട്ട് കുളിച്ചു ഫ്രഷ് ആയി. മേലുദ്യോഗസ്ഥരുടെ അടുത്തേക്ക് ഡിന്നറിനുപോകുന്നതുകൊണ്ട് കുളിയൊക്കെക്കഴിഞ്ഞ് അൽപ്പം സമയമെടുത്ത് നല്ലപോലെ മേക്കപ്പ് ചെയ്ത് ഒരുങ്ങി.
ശേഷം ഞാൻ എന്റെ റൂം ലോക്ക്ചെയ്ത് അവിടെനിന്നിറങ്ങി. ഒരു പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു അവർ താമസിക്കുന്ന ഹോട്ടലിലേക്ക്. ഞാൻ കൃത്യം എട്ടുമണിക്കുതന്നെ അവരുടെ റൂമിന്റെ മുന്നിലെത്തി. എന്നിട്ട് റൂമിന്റെ കാളിങ്ബെൽ അമർത്തി.ഫിലിപ്പാണ് റൂമിന്റെ വാതിൽ തുറന്നത്. അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു.
കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരായതുകൊണ്ട് അവർക്ക് ഉയർന്ന നിലവാരമുള്ള സൂട്ട്റൂമാണ് കമ്പനി നൽകിയിരിക്കുന്നത്. വളരെ വിശാലമായ ഹാളും ബെഡ്‌റൂമും ഡൈനിംഗ്റൂമുമൊക്കെയുള്ള ഗംഭീരൻ മുറി. ഞാൻ അകത്തേക്ക് കയറിയപ്പോൾ ലോറെൻസ് റൂമിലെ ഹാളിൽ ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ഉടനെ അയാൾ എണീറ്റുവന്ന് എനിക്ക് ഷേക്ക്‌ഹാൻഡ് നൽകി എന്നെ വിഷ് ചെയ്തു. ഡിന്നറിനു ക്ഷണിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് ഇഷ്ടമുള്ള ഫുഡ് എന്തൊക്കെയെന്നു എന്നോട് ചോദിച്ചിട്ട് അവർക്കുള്ളതും ചേർത്ത് ഓർഡർ ചെയ്തു. സൂട്ട് റൂമായതുകൊണ്ട് റൂമിൽ മിനി ബാറും അതിൽ പലതരത്തിലുള്ള മുന്തിയ ഇനം മദ്യക്കുപ്പികളും ഉണ്ടായിരുന്നു.
ഓർഡർചെയ്ത ഫുഡ് വരാൻ അൽപ്പം താമസം ഉള്ളതുകൊണ്ട് ഫിലിപ്പ് മിനിബാറിൽനിന്ന് ഒരു വിലകൂടിയ ഇനം വിസ്‌ക്കി എടുത്ത് ഞങ്ങൾ മൂന്നുപേർക്കുമായിട്ട് ഗ്ലാസ്സിലേക്ക് പകർന്നൊഴിച്ചു. എന്നിട്ട് ചിയേഴ്‌സ് പറഞ്ഞ് ഞങ്ങൾ അത് നുകരാൻ ആരംഭിച്ചു.
മദ്യം കഴിക്കുന്നതിനിടയിൽ കമ്പനിയിലെ പല പുതിയ പ്രൊജക്ടുകളെപ്പറ്റിയും പുതിയ നിയമനങ്ങളെപ്പറ്റിയുമൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്. അങ്ങനെ സംസാരിച്ചിരുന്ന് ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഓർഡർചെയ്ത ഫുഡ് എത്തി. സ്റ്റാർഹോട്ടൽ ആയതുകൊണ്ട് നല്ല ഗംഭീര ടേസ്റ്റ് ഉള്ള ഭക്ഷണമായിരുന്നു.
ഞങ്ങൾ മൂന്നുപേരും അത്
💬 Comments
View all comments