Chapter Title : ആൻ അമേരിക്കൻ സ്റ്റോറി [Anu]
ബാൽക്കണിയും ഒക്കെ ഉണ്ട്, നല്ല പഴക്കവും ഉണ്ട് വീടിന്,തറവാടിന് പുറകിലേക്ക് ധാരാളം മരങ്ങളും തെങ്ങും വാഴയും ഒക്കെ വളർന്ന് ചെറിയ കാട് പോലെയാണ്, അതിലൂടെ കുറച്ചു പോയാൽ തറവാട് കുളവും,ചെറിയ ഒരു കുളമാണ്, അതിനപ്പുറം മതിൽ കെട്ടിയിരിക്കുന്നു, അതിനുമപ്പുറം മുഴുവൻ വയലുകളാണ്.
കുളത്തിന് ഓടിട്ട് മഴനനയാത്ത വിധം കുറച്ചു ഭാഗം കുളിപ്പുര, ഇങ്ങനെയാണ് തറവാട്. എല്ലാം പണ്ടത്തേത് പോലെ തന്നെ, വീടിന്റെ ഉള്ളിൽ മാർബിൾ ഇട്ടതും മുൻമുറ്റം കുറച്ചു നന്നാക്കിയതും ഒഴിച്ചാൽ എല്ലാം ആ പഴയ പ്രൗഡ്ഢിയോടെ തന്നെ ഉണ്ട്.എന്റെ ചെറുപ്പത്തിൽ ആണ് അമ്മ മരിക്കുന്നത്, അച്ഛൻ അമേരിക്കയിൽ,
അതുകൊണ്ട് എന്നെ തറവാട്ടിൽ നിർത്തുകയായിരുന്നു. പിന്നെ എന്നെ നോക്കിവളർത്തിയത് മുഴുവൻ മുത്തശ്ശിയും ആയമ്മയും ആണ്, പ്രേത്യേകിച്ചു ആയമ്മ,അങ്ങനെ ആണ് ഞാൻ വിളിക്കാറ് , എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു അവർക്ക്,ആയമ്മ ഞങ്ങളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ഒരു സ്ത്രീയുടെ മോളാണ്. അവരുടെ ഭർത്താവ് മരിച്ചപ്പോൾ അവർ തറവാട്ടിൽ കൂടി,
അവിടെ അംഗങ്ങൾ തന്നെ ആയി. പിന്നീട് അവരുടെ അമ്മയും മരിച്ചു.അച്ഛൻ അമേരിക്കയിൽ ആയതിനാൽ അച്ഛമായോടൊപ്പം നിൽക്കുകയാണ് ആയമ്മ. ആയമ്മയുടെ കല്യാണം കഴിഞ്ഞതായിരുന്നു,എന്നാൽ അയാൾ ഒരു പകൽമാന്യൻ ആയിരുന്നു,എന്തെങ്കിലും കിട്ടിയാൽ ഷാപ്പിലും ഒരു വെടിയുടെ വീട്ടിലും ആയിരിക്കും,
വീട്ടിൽ വന്നാൽ ആയമ്മയെ നന്നായി ഉപദ്രവിക്കും,ഒരുദിവസം വയറിനിട്ട് ചവിട്ടി,അതോടെ കുട്ടികൾ ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി,ആയമ്മയെ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം എന്നാണ് പറഞ്ഞത്.അന്ന് അച്ഛച്ചനും അച്ഛനും കുറച്ചു നാട്ടുകാരും എല്ലാം ചേർന്ന് ആളെ പഞ്ഞിക്കിട്ടു,ആയമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നു,ബന്ധവും വേർപെടുത്തി.
കുട്ടികൾ ഇല്ലാത്തത് കൊണ്ട് എന്നെ സ്വന്തം മകനെപോലെ ആണ് നോക്കിയിരുന്നത്,. എന്നെ
💬 Comments
View all comments