Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]
പോകുന്നു...”
“അത്രക്കും...?”
“മ്മ്... കാരണം നീ ഇത് ഒക്കെ rarely അല്ലേ ചെയ്യാറുള്ളൂ...”
അഞ്ജലി രാജേഷിന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ വർഷങ്ങളായി അടക്കിപ്പിടിച്ച ഒരു ഭാരം പുറത്തേക്ക് വരുന്നത് പോലെ തോന്നി.
“രണ്ട് വർഷം കഴിഞ്ഞില്ലേ രാജേഷേട്ടാ...”
അഞ്ജലി കുറച്ചു നേരം മിണ്ടാതെ നിന്നു.
“നിങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ടാവും അല്ലേ... ഞാൻ എന്തിനാ ഇങ്ങനെ ആയിരുന്നത് എന്ന്.”
രാജേഷ് ഒന്നും പറഞ്ഞില്ല.
അവൾ പതിയെ അവന്റെ കൈ പിടിച്ചു.
“കല്യാണത്തിന് മുമ്പ് ഒരു ചേച്ചി എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.”
അവൾ ചെറിയൊരു ചിരി ചിരിച്ചു.
“ഇപ്പോൾ ആലോചിക്കുമ്പോൾ മണ്ടത്തരം എന്ന് തോന്നും. പക്ഷേ അന്ന് ഞാൻ അതൊക്കെ വിശ്വസിച്ചിരുന്നു.”
“എന്താ പറഞ്ഞത്?”
“ഒരു പെണ്ണ് കിടപ്പറയിൽ അധികം സ്വാതന്ത്ര്യം കാണിച്ചാൽ ഭർത്താവിന് അവളോട് മതിപ്പ് കുറയും, ഇതൊക്കെ എവിടുന്ന് പഠിച്ചെന്നു സംശയം വരും എന്ന്. നല്ല വീട്ടിലെ പെണ്ണുങ്ങൾക്ക് ചില അതിരുകൾ ഉണ്ടാകണം എന്ന്.”
രാജേഷ് അത്ഭുതത്തോടെ അവളെ നോക്കി
“അത്രയേ ഉള്ളൂ?”
“അത്ര മതി രാജേഷേട്ടാ.”
അഞ്ജലി ജനലിലേക്ക് നോക്കി.
“ചില പേടികൾക്ക് വലിയ കാരണങ്ങൾ വേണ്ട.”
മുറിയിൽ കുറച്ചു നേരം നിശബ്ദത പടർന്നു.
“നിങ്ങളെ എനിക്ക് പേടിയില്ലായിരുന്നു.”
അവൾ മെല്ലെ പറഞ്ഞു.
“പക്ഷേ നിങ്ങൾ എന്നെപ്പറ്റി എന്ത് വിചാരിക്കും എന്ന പേടി ഉണ്ടായിരുന്നു.”
രാജേഷ് അവളുടെ കൈ മുറുകെ പിടിച്ചു.
“അത് കൊണ്ട് തന്നെയാണോ...?”
“മ്മ്.”
അവൾ തലകുനിച്ചു.
“നിങ്ങൾ ലൈറ്റ് ഇടുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നത്, ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ ഞാൻ ഒഴിഞ്ഞുമാറിയിരുന്നത് അതുകൊണ്ടാ.”
അവൾ ഒരു നിമിഷം നിർത്തി.
“ഇന്നത്തെ കാര്യവും അങ്ങനെ തന്നെയാ.”
രാജേഷ് അവളെ നോക്കി.
“അറപ്പ് കൊണ്ടല്ലേ?”
“ഒരുപക്ഷേ അതും ഉണ്ടാകാം"
അഞ്ജലി ഉടനെ മറുപടി പറഞ്ഞു.
“അത് ഞാൻ പോലും ഇപ്പോഴാ മനസ്സിലാക്കുന്നത്. വർഷങ്ങളായി തെറ്റാണെന്ന് കരുതിയ ഒരു കാര്യം പെട്ടെന്ന് ശരീരത്തെ കൊണ്ട് ചെയ്യിക്കാൻ നോക്കിയപ്പോൾ ഞാൻ പേടിച്ചു പോയതാ.”
അവൾ ചെറുതായി ചിരിച്ചു.
ആ ചിരിയിൽ സങ്കടം ഉണ്ടായിരുന്നു.
“ചിലപ്പോൾ ഞാൻ ആലോചിക്കും... ഇത്രയും കാലം നിങ്ങൾ എന്നെ എങ്ങനെ
💬 Comments
View all comments