0%

Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]

വലിയതൊന്നുമല്ല.

പതിനഞ്ചോളം ജീവനക്കാർ.

ചില വിദേശ ക്ലയന്റുകൾ.

വലിയ സ്വപ്നങ്ങൾ.

വിവാഹത്തിന്റെ ആദ്യ മാസങ്ങൾ മനോഹരമായിരുന്നു.

അഞ്ജലിയുടെ തറവാട് വീട്ടിൽ തന്നെയായിരുന്നു അവരുടെ താമസം.

അഞ്ജലിയുടെ അമ്മ ഒറ്റയ്ക്കായിരുന്നു.

അതേസമയം ടെക്നോപാർക്കിലേക്ക് പോകാനും സൗകര്യമായിരുന്നു.

വൈകുന്നേരങ്ങളിൽ രാജേഷ് നേരത്തെ വീട്ടിലെത്തും.

അത്താഴം കഴിഞ്ഞാൽ മണിക്കൂറുകളോളം സംസാരിക്കും.

ചിലപ്പോൾ വരാന്തയിൽ.

ചിലപ്പോൾ മുറ്റത്ത്.

ചിലപ്പോൾ വെറുതെ മുറിയിൽ കിടന്ന്.

ഭാവിയെക്കുറിച്ച്.

മക്കളെക്കുറിച്ച്.

വീടിനെക്കുറിച്ച്.

യാത്രകളെക്കുറിച്ച്.

അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച്.

സമയം പോകുന്നത് അറിയില്ലായിരുന്നു.

അവരുടെ വിവാഹജീവിതത്തിന്റെ ആദ്യ വർഷം സന്തോഷത്തോടെ കടന്നുപോയി.

അടുത്ത വർഷം മകൻ ജനിച്ചു.

അവരുടെ ലോകം മാറി.

ആ മാറ്റം മനോഹരമായിരുന്നു.

പക്ഷേ ക്ഷീണിപ്പിക്കുന്നതുമായിരുന്നു.

ഉറക്കമില്ലാത്ത രാത്രികൾ.

കരയുന്ന കുഞ്ഞ്.

സ്കൂളിലെ ജോലി.

ഓഫീസിലെ ജോലി.

അതിനിടയിലും അവർ മുന്നോട്ട് പോയി.

അപ്പോൾ ആയിരുന്നു മറ്റൊരു പ്രശ്നം വന്നത്.

2008 അവസാനത്തോടെ ലോകസാമ്പത്തിക പ്രതിസന്ധി.

പത്രങ്ങളിൽ ആദ്യം വാർത്തകൾ വന്നു.

പിന്നീട് ടെക്നോപാർക്കിലെ ഇടനാഴികളിൽ.

അതിന് ശേഷം രാജേഷിന്റെ ഓഫീസിൽ.

അവസാനം രാജേഷിന്റെ ജീവിതത്തിൽ.

ഒരു അമേരിക്കൻ ക്ലയന്റ് project freeze ചെയ്തു.

മറ്റൊരാൾ budget കുറച്ചു.

ചെറിയ കമ്പനിയായതുകൊണ്ട് ഓരോ തീരുമാനവും വലിയ ആഘാതം ഉണ്ടാക്കും.

ആദ്യമായി രാജേഷ് പേടിച്ചു.

സ്വന്തം ജീവിതത്തെക്കുറിച്ചല്ല.

തന്റെ ജീവനക്കാരെക്കുറിച്ച്.

അവരുടെ കുടുംബങ്ങളെക്കുറിച്ച്.

ഓരോ മാസവും salary day അടുത്തുവരുമ്പോൾ അവന്റെ ടെൻഷൻ കൂടും.

രാത്രി വൈകിയും ഓഫീസിൽ.

വീട്ടിലെത്തിയാലും ലാപ്ടോപ്പ് തുറന്ന് ജോലി.

അമേരിക്കയിൽ രാവിലെ ആകുമ്പോൾ ഇവിടെ രാത്രി.

Client online വരുമ്പോൾ discussion തുടങ്ങും.

പല രാത്രികളിലും അഞ്ജലി ഉറങ്ങുമ്പോൾ രാജേഷ്

💬 Comments

View all comments