Chapter Title : ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]
പഴയ ചൊടിയും ചുണയും പ്രസരിപ്പും നഷ്ടപ്പെട്ട് പഴയ ദീപ്തിയുടെ ഒരു നിഴൽ മാത്രമായി മാറിക്കഴിഞ്ഞു. ഉല്ലാസയാത്രയിൽ പങ്കെടുക്കണം എന്ന് അവൾക്ക് താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ഒരുപാട് ആശയക്കുഴപ്പങ്ങൾ അവളെ വേട്ടയാടി. ഒന്നിച്ച് യാത്ര ആസ്വദിക്കാൻ തനിക്ക് അടുപ്പമുള്ള കൂട്ടുകാർ ഇല്ല. ധന്യയെ ഇഷ്ടമാണ്. പക്ഷേ അവൾക്ക് എത്രയോ സുഹൃത്തുക്കളും ആരാധകരും ആണ് ഉള്ളത്. അവരുടെയൊക്കെ ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറിക്കളിക്കുന്നത് നോക്കി നിന്ന് അസൂയപ്പെടാൻ വേണ്ടി എന്തിന് പോകണം? പോരെങ്കിൽ ആ വിശാലിന് അവളെ ഒരു നോട്ടവും ഉണ്ട്. അവൻ അവളെ ലൈൻ അടിക്കുന്നത് കൂടി കാണേണ്ടി വന്നാൽ ഉല്ലാസയാത്ര തനിക്ക് വിലാപയാത്ര ആയിത്തീരും. അങ്ങനെ ഒരു റിസ്ക് എടുക്കണോ? പോകാതിരുന്നാൽ കുറേ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല എന്ന നഷ്ടം മാത്രമേ ഉണ്ടാകൂ. പോയാൽ ഉണ്ടാകുന്ന മനോവേദന അതിനെക്കാൾ വലുതാണെങ്കിലോ?
“ആലോചിക്കട്ടെ.” വരുത്തിത്തീർത്ത ഒരു പുഞ്ചിരിയോടെ ദീപ്തി പറഞ്ഞു.
പക്ഷേ ധന്യ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അവൾ ദീപ്തി ഇരിക്കുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചെന്ന് ഇരുന്നു.
“എന്നാന്നേ അങ്ങനെ പറയുന്നെ?” അവൾ ചോദിച്ചു.
“എനിക്ക് അങ്ങനെ ആരും കമ്പനി ആരും ഇല്ല, അതാ.”
“ദീപ്തിക്ക് ഞാൻ കമ്പനി തരാം. പോരേ?”
ദീപ്തിയുടെ ഹൃദയം നെഞ്ചിൻകൂടിനുള്ളിൽ തുള്ളിക്കുതിച്ചു. മുഖം തുടുത്തു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും!
“ധന്യക്ക് ബുദ്ധിമുട്ടാവും … .” അവൾ തൻ്റെ ഭാവമാറ്റം ദീപ്തിയുടെ ശ്രദ്ധയിൽ പെടാതെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ പറഞ്ഞു.
“എന്നാ?” അത് കേൾക്കാഞ്ഞതിനാൽ ദീപ്തി അവളുടെ മുഖത്തിനോട് തൻ്റെ മുഖം അടുപ്പിച്ച് മന്ത്രിക്കുന്നതു പോലെ ചോദിച്ചു.
“ധന്യക്ക് വേറെ ഒത്തിരി
💬 Comments
View all comments