0%

Chapter Title : ആനച്ചൂര് [ലോഹിതൻ]

Author : Lohithan Read All Parts 4.4K

ഞങ്ങൾ പോവാ.. ഒരു അപ്പാവിയെ പോലെ സുധയുടെ കൈയിൽ പിടിച്ച് കൊണ്ട് അവൻ നടന്നു...

അമ്പലത്തിൽ നിന്നും വീട്ടിലേക്കുള്ള നാട്ടു വഴിയിലേക്ക് അവർ കയറി..

മകര മാസമാണ്.. മഞ്ഞു പൊഴിയുന്നുണ്ട്.. പാടത്തുനിന്നും വീശുന്ന കാറ്റിന് നല്ല തണുപ്പ്.. വെളുത്ത വാവ് കഴിഞ്ഞിട്ട് ദിവസം മൂന്നേ ആയിട്ടുള്ളു..

ചെറിയ മഞ്ഞിന്റെ പുതപ്പ് നിലാവിനെ പൊതിഞ്ഞിട്ടുണ്ട്

തണുപ്പ് പുറത്ത് മാത്രമേയുള്ളു.. വേണുവിന്റെയും സുധയുടെയും മനസ് ചുട്ടു പൊള്ളുന്നുണ്ട്..

അമ്പലവും ബഹളവും പുറകിൽ മറഞ്ഞു..

വേണു പിന്നിലേക്ക് നോക്കി.. ഒരു നിഴൽ പോലെ അവരുടെ പുറകിൽ തിലകൻ വരുന്നുണ്ട്..

അമ്പലത്തിൽ നിന്നും അകന്നത്തോടെ വേണു നടപ്പിന്റെ സ്പീഡ് കുറച്ചു..

അവൻ സ്പീഡ് കുറച്ചതു കണ്ട് സുധ ചോദിച്ചു.. അയാൾ വരുന്നുണ്ടോ..

ങ്ങും.. തൊട്ടു പിന്നിൽ എത്തി..

തിലകൻ ഒപ്പം എത്തിയതോടെ സുധയുടെ ഹൃദയ താളം കൂടി...

നല്ല തണുപ്പുണ്ട് അല്ലേ വേണു..? തിലകനാണ് ചോദിച്ചത്..

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..

കളപ്പുരയിലേക്ക് ഇനി കുറേ നടക്കാനുണ്ടോ..?

ഇല്ല.. ദേ അടുത്തു...

വേണു നാട്ടു വഴിയിൽ നിന്നും വയൽ വരമ്പിലേക്ക് ഇറങ്ങി..

വീതിയുള്ള വരമ്പാണ്.. ഒരു വശത്ത് കൊയ്ത്തു കഴിഞ്ഞ വയൽ.. മറുവശത്ത് അടയ്ക്കാമരങ്ങൾ നിറഞ്ഞ തോട്ടമാണ്...

ഒന്ന് നിന്നേ.. തിലകൻ അങ്ങിനെ പറഞ്ഞപ്പോൾ ബ്രേക്ക് ഇട്ടപോലെ വേണു നിന്നു.. അവന്റെ കൈ പിടിച്ചു കൊണ്ട് സുധയും...

തിലകൻ ചുണ്ടിൽ ഒരു ബീഡി ചുണ്ടിൽ വെച്ച് തീപ്പട്ടി ഉരച്ചു ബീഡി കത്തിച്ച ശേഷം തീപ്പട്ടിക്കൊള്ളിയുടെ വെളിച്ചം സുധയുടെ മുഖത്തേക്ക് അടുപ്പിച്ചു..

ഒരു നിമിഷം മാത്രം തെളിഞ്ഞു നിന്ന ആ വെളിച്ചത്തിൽ കാമം

💬 Comments

View all comments