0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 64K

ആനന്ദ് രണ്ടുപേരെയും ഒന്ന് നോക്കി. ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി. അവർ നിന്ന നിൽപ്പ്, അവരുടെ കണ്ണുകൾ തമ്മിൽ ഉള്ള തിളക്കം..

"സത്യത്തിൽ ദൂരെ നിന്ന് നിങ്ങളെ കണ്ടപ്പോൾ പെർഫെക്ട് കപ്പിൾ ആയിട്ടാണ് എനിക്ക് തോന്നിയത്. സോറി, പെർഫെക്ട് ഹസ്ബൻഡ് ആൻഡ് വൈഫ്." ആനന്ദ് ചിരിച്ചു....

അത് കേട്ട് അനസും ആമിയും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ നാണവും, അംഗീകാരം കിട്ടിയതിന്റെ സന്തോഷവും ഉണ്ടായിരുന്നു....

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ആനന്ദിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അനസ് ഡിക്കിയിൽ വച്ചു. പതിവുപോലെ പുറകിലെ ഡോർ തുറക്കാൻ പോയ ആമിയോട് ആനന്ദ് പറഞ്ഞു,

"എങ്ങോട്ട് പോവാ? കപ്പിൾസ് ഒക്കെ മുന്നിലിരുന്നാൽ മതി."

ആമി ചിരിച്ചുകൊണ്ട് പതുക്കെ മുന്നോട്ട് ചെന്ന് ഫ്രണ്ട് ഡോർ തുറന്ന് ഇരുന്നു. അനസ് ഡ്രൈവിംഗ് സീറ്റിൽ. ആനന്ദ് പുറകിൽ ഒറ്റയ്ക്ക്. ഈ ഇരിപ്പ് പോലും അവൻ മനപ്പൂർവ്വം ഉണ്ടാക്കിയതാണ്.

കാർ ഫ്ലാറ്റിലേക്ക് നീങ്ങി. യാത്രയിലുടനീളം ആമി പിറകോട്ട് തിരിഞ്ഞ് പ്രോജക്ട് വിശേഷങ്ങൾ ചോദിച്ചു. ആനന്ദ് എല്ലാത്തിനും വ്യക്തമായ മറുപടി കൊടുത്തു. പിന്നെ ഒരു നിമിഷം മൗനത്തിനു ശേഷം അവൻ ചോദിച്ചു,

"എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ മൂന്ന് ദിവസം? നിങ്ങൾ പൂർണ്ണമായും ഹസ്ബൻഡ് ആൻഡ് വൈഫ് ആയി മാറിയിരിക്കുന്നു എന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്."

ആ ചോദ്യത്തിന് മുന്നിൽ അനസിന്റെ കണ്ണുകൾ നിറഞ്ഞു. കാർ സൈഡിലേക്ക് ഒതുക്കി....

"ചേട്ടാ, സത്യം പറഞ്ഞാൽ എനിക്ക് ചേട്ടനോട് നന്ദി പറയാൻ വാക്കുകളില്ല."

"എന്തിന്?" ആനന്ദ് ചിരിച്ചു.

"ചേട്ടനല്ലേ ഞങ്ങളെ ഒന്നിപ്പിച്ചത്. ചേട്ടന്റെ വലിയ മനസ്സ് അല്ലാതെ എന്തു

💬 Comments

View all comments