Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]
നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം കലാപരമായ നിന്റെ കഴിവ് എനിക്കറിയാം അപ്പൊ നാളെ എല്ലാം സെറ്റ് ആക്കി നി വാ... ശരി എന്നാൽ കിടക്കട്ടെ..
Ans- ശരി ചേട്ടാ ഞാൻ എല്ലാം സെറ്റ് ചെയ്തുകൊണ്ട് വരാം... ഗുഡ് നൈറ്റ്
അങ്ങനെ പറഞ്ഞ് രണ്ടുപേരും ഫോൺ വെച്ചു.. അനന്ദ് ബെഡ്റൂമിലേക്ക് പോയി അവിടെ ആമി കിടന്നുറങ്ങുന്നുണ്ടായിരുന്നു. ആമിയെ നോക്കി. അവൾ തളർന്നു ഉറങ്ങുകയാണ്.... ആനന്ദ് അവൾക്കൊപ്പം ചേർന്ന് കിടന്നു.. അങ്ങനെ എപ്പോഴോ ഉറങ്ങി...
ഉറക്കത്തിൽ ആമി മുറുക്കി കെട്ടിപിടിക്കുന്നതായി അനന്ദിന് തോന്നി..
ആനന്ദ് തിരിഞ്ഞ് ആമിയെ കെട്ടിപ്പിടിച്ചു. ആനന്ദ് തിരിഞ്ഞ് തന്നെ കെട്ടിപ്പിടിച്ചപ്പോൾ. ആമി പതുക്കെ ഉറക്ക ചടവിൽ ആനന്ദിനോട് ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് ആനന്ദേട്ടാ? ആനന്ദ് ഉറക്കച്ചടവിൽ പറഞ്ഞു ഇപ്പോൾ വളരെ കുറവുണ്ട്. ആമി ആനന്ദിന്റെ നെറ്റിയിലും മുഖത്തും ഒക്കെ കൈകൊണ്ട് തടവി. എന്നിട്ട് ആനന്ദിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അതിനുശേഷം മുറുക്കി കെട്ടിപ്പിടിച്ചു. ആനന്ദ് തിരിച്ച് ആമിയെ കെട്ടിപ്പിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു. ആമി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.. ആനന്ദേട്ടാ...എന്താ പൊന്നോ ആനന്ദ് തിരിച്ചു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. എനിക്കൊരു കാര്യം പറയാനുണ്ട് ആനന്ദേട്ടൻ വയ്യാത്തത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്. അത് കേട്ടപ്പോൾ ആനന്ദിന് മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.. ആനന്ദ് ഒന്നുകൂടി ആമിലിയിലേക്ക് ചേർന്നു കിടന്നു ചോദിച്ചു എന്താ പൊന്നോ എന്താ പറയാനുള്ളത്.
അതേ ആനന്ദേട്ടാ.. ഇന്ന്...
എന്താ പൊന്നോ എന്താ എന്നോട് പറ ആമിയുടെ വാക്കുകൾ കേൾക്കാൻ ആമിയെ പ്രോത്സാഹിപ്പിച്ചു.
ഇന്ന് ഞാനും ഇക്കായും...became a real perfect match...
💬 Comments
View all comments