Chapter Title : ആനയും അണ്ണാനും [Jumailath]
നടക്കുന്നത്.
കൊടുവള്ളി താമരശ്ശേരി പിടിച്ചാൽ ഏഴ് മണിയാവുമ്പോ ലക്കിടിയെത്തും. ഞാൻ കണക്കുകൂട്ടി.
"എന്തിനാ കുന്ദമംഗലത്തിന് തിരിക്കുന്നേ? കോടഞ്ചേരി വഴി പോകാം കണ്ണാ. ഒഴിഞ്ഞ റോഡാവും. നല്ല ഭംഗിയുള്ള സ്ഥലങ്ങളും"
"അത് രേണു കോടഞ്ചേരി റ്റു അടിവാരം റോഡ് പണിഞ്ഞോണ്ടിരിക്കാവും"
"അത് കഴിഞ്ഞ കൊല്ലം തുടങ്ങിയതല്ലേ? ഇപ്പോ തീർന്നിട്ടുണ്ടാവും"
"എന്നാലും"
"ഹൈലക്സല്ലേ. ഇനിയിപ്പോ റോഡ് മൊത്തം മാന്തിയിട്ടതാണെങ്കിലും ഒരു കുഴപ്പവുമില്ല. ഏലിയാമ്മച്ചേടത്തി ഒരു സാധനം തരാന്ന് പറഞ്ഞിട്ടുണ്ട് മോനേ"
രേണു ഒരു കണ്ണിറുക്കി കാണിച്ചു. എന്തോ കൊനഷ്ട് പരിപാടിയാന്ന് മനസ്സിലായി. ചൂരമുണ്ടയിൽ പോയിട്ട് അല്ലെങ്കിലും കുറേ കാലമായി. രാത്രി ചെന്നാല് ഇനി ആ തള്ള വിടൂല്ല. രേണുവിന് എന്ത് കൊടുക്കാനാണാവോ അങ്ങട്ടുണ്ടാക്കാൻ പറഞ്ഞത്.
കെട്ടാങ്ങൽ കഴിഞ്ഞ് ഞാൻ നോക്കുമ്പോ രേണു ഡാഷിൽ ചാരി എൻ്റെ മുഖത്തോട്ട് നോക്കിയിരിക്കുകയാണ്.
"എന്തേലും പറ കണ്ണാ"
"ഞാനെന്ത് പറയാനാ? രേണുവല്ലേ ഓരോന്ന് സംസാരിച്ച് തുടങ്ങുന്നത്"?
"നിന്നോട് ഒന്നും പറയാനില്ലെങ്കിലും വെറുതെ എന്തെങ്കിലുമൊക്കെ ഇങ്ങനെ പറഞ്ഞിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ കണ്ണാ. ഇനീപ്പോ ഒന്നും പറയാനില്ലെങ്കിലും നിൻ്റെടുത്ത് എനിക്ക് എപ്പോഴും എന്തെങ്കിലും ഒക്കെ പറയാനുണ്ടാവും"
"ഇതൊക്കെ എന്നു തുടങ്ങി രേണു"?
"തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. ഇത്രേം മൂത്തത് ഇപ്പോഴാ"
" കുത്താമ്പുള്ളിന്ന് സാരി ഉടുപ്പിച്ചപ്പോഴാ മൂത്തു തുടങ്ങിയേ"?
''അത് പിന്നെ നീ ഓരോന്ന് ചെയ്ത് എന്നെ വശീകരിച്ചിട്ടല്ലേ"
"ഒരു കാമുകൻ കലാകാരനേപ്പോലെയാ രേണൂ"
"കലാകാരൻ തൊട്ടുണർത്തിയതല്ലേ എൻ്റെ മനസ്സ്. അപ്പോ ഉറങ്ങാതെ നോക്കേണ്ടതും കലാകാരൻ തന്നാ"
"എന്തിനേപ്പറ്റിയാ പറയേണ്ടത്?
"നിനക്കേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളേപ്പറ്റി പറഞ്ഞാൽ മതി കണ്ണാ. ദാറ്റ്സ് വെൻ യുവർ ഐസ്
💬 Comments
View all comments